പാലക്കാട് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവ് മര്‍ദിക്കാറുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍

പാലക്കാട് പുതുപ്പരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ദ ചോളോട് സ്വദേശി 29 കാരി മീരയാണ് മരിച്ചത്. ഭര്‍ത്താവിന്റെ മര്‍ദനമാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.
ഭര്‍ത്താവ് മര്‍ദിച്ചു എന്ന് പരാതിപ്പെട്ട് ചോളോട് സ്വദേശി മീര ഇന്നലെ സ്വന്തം വീട്ടിലെത്തിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കാമെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും, രാത്രിയോടെ ഭര്‍ത്താവ് അനൂപ് യുവതിയെ വീട്ടിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
ഇന്ന് രാവിലെയോടെ ഹേമാംബിക നഗര്‍ പൊലീസാണ് മീര മരിച്ചെന്ന് ബന്ധുക്കളെ വിവരമറിയിച്ചത്. 29കാരിയായ മീരയുടെ രണ്ടാം വിവാഹമായിരുന്നു പുതുപ്പരിയാരം സ്വദേശി അനൂപുമായി നടന്നത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇത്. അനൂപ് നിരന്തരം മര്‍ദിക്കാറുണ്ടെന്ന് മീര പരാതി പറഞ്ഞിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷമേ മരണകാരണം വ്യക്തമാകുമെന്നാണ് പൊലീസിന്റെ നിലപാട്.
Story Highlights : Palakkad woman was found hanging in her husband’s house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here