Advertisement

എരഞ്ഞിപ്പാലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആണ്‍സുഹൃത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

3 hours ago
Google News 2 minutes Read

കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍ സുഹൃത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കണ്ണാടിക്കല്‍ സ്വദേശിയും ജിം ട്രെയിനറുമായ ബഷീറുദ്ദീനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് പൊലീസിന്റെ നീക്കം. മംഗലാപുരത്ത് ഫിസിയോതെറാപ്പി പഠിക്കുകയായിരുന്ന ആയിഷ റിഷയെ കഴിഞ്ഞ ദിവസമാണ് യുവാവിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകം ആണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. യുവാവ് പൊലീസ് കസ്റ്റഡിയിലാണ്.

പെണ്‍കുട്ടി യുവാവിന് അയച്ച സന്ദേശം പൊലീസ് കണ്ടെടുത്തു. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി താന്‍ ആയിരിക്കും എന്നാണ് ആയിഷ റഷയുടെ സന്ദേശം.

ആയിഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധു ഇന്നലെ വ്യക്തമാക്കിയിരുന്നു. ആണ്‍ സുഹൃത്ത് കൊന്നതെന്നാണ് സംശയം. ആണ്‍ സുഹൃത്ത് ആയിഷയെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്നും ബന്ധു അനസ് മുഹമ്മദ് പറഞ്ഞു. ജിം ട്രെയിനറായ ആണ്‍ സുഹൃത്തിനെ നടക്കാവ് പൊലീസ് ചോദ്യം ചെയ്യുന്നു. മംഗലാപുരത്ത് ഫിസിയോ തെറാപ്പി പഠിക്കുകയായിരുന്ന ആയിഷ റഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആണ്‍ സുഹൃത്തിന്റെ വീട്ടിലെത്തിയത്.

Story Highlights : Woman suicide in Eranhipalam: boyfriend’s arrest likely to be recorded today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here