സ്വയം പൊട്ടിത്തെറിച്ചു; ഐഎസ് തലവന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. സിറിയയില്‍ യുഎസ് നടത്തിയ സൈനിക നീക്കത്തിനിടെയാണ് ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സൈനിക നീക്കത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ബാഗ്ദാദിയുടെ മൂന്നു മക്കളും ഇതോടൊപ്പം മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളുടെ മരണം. ചിതറിത്തെറിച്ച ബാഗ്ദാദിയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കിയാണ് മരണം സ്ഥിരീകരിച്ചത്. അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരെ … Continue reading സ്വയം പൊട്ടിത്തെറിച്ചു; ഐഎസ് തലവന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം