തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ കുട്ടി കൂടുതൽ ആഴത്തിൽ; രക്ഷാപ്രവർത്തനം 24 മണിക്കൂർ പിന്നിട്ടു

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ രണ്ടരവയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിൽ രക്ഷാപ്രവർത്തനത്തിനിടെ കുട്ടി കൂടുതൽ ആഴത്തിലേക്ക് പതിച്ചു. നിലവിൽ കുഴൽക്കിണറിൽ 100 അടി താഴ്ചയിലാണ് കുട്ടിയുള്ളതെന്നാണ് റിപ്പോർട്ട്. ആദ്യം 26 അടി താഴ്ചയിലായിരുന്ന കുട്ടി മുകളിലേക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ 68 അടിയിലേക്ക് പതിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കുഴൽ കിണറിന് സമീപം ഒരു മീറ്റർ വീതിയിൽ വഴി തുരന്ന് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കുട്ടി കുടുങ്ങിയിരിക്കുന്ന ഇടത്തേക്ക് ദുരന്ത നിവാരണ സേന … Continue reading തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ കുട്ടി കൂടുതൽ ആഴത്തിൽ; രക്ഷാപ്രവർത്തനം 24 മണിക്കൂർ പിന്നിട്ടു