തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ കുട്ടി കൂടുതൽ ആഴത്തിൽ; രക്ഷാപ്രവർത്തനം 24 മണിക്കൂർ പിന്നിട്ടു

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ രണ്ടരവയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിൽ രക്ഷാപ്രവർത്തനത്തിനിടെ കുട്ടി കൂടുതൽ ആഴത്തിലേക്ക് പതിച്ചു. നിലവിൽ കുഴൽക്കിണറിൽ 100 അടി താഴ്ചയിലാണ് കുട്ടിയുള്ളതെന്നാണ് റിപ്പോർട്ട്. ആദ്യം 26 അടി താഴ്ചയിലായിരുന്ന കുട്ടി മുകളിലേക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ 68 അടിയിലേക്ക് പതിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

കുഴൽ കിണറിന് സമീപം ഒരു മീറ്റർ വീതിയിൽ വഴി തുരന്ന് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കുട്ടി കുടുങ്ങിയിരിക്കുന്ന ഇടത്തേക്ക് ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥൻ ഈ തുരങ്കത്തിലൂടെ പോകും. കുട്ടിയെ എടുത്ത് പുറത്തേക്ക് കൊണ്ടുവരാനാണ് ശ്രമം. മണ്ണിടിച്ചിൽ ഭീഷണിയുണ്ടെങ്കിലും മറ്റ് വഴികളില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

Read also: തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം പ്രതിസന്ധിയിൽ

രക്ഷാപ്രവർത്തനം 24 മണിക്കൂർ പിന്നിട്ടു. വിദഗ്ധരായ ഡോക്ടർമാർ ഉൾപ്പടെയുള്ളമെഡിക്കൽ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം നടന്നത്. പ്രദേശവാസിയായ ബ്രിട്ടോയുടെ ഇളയമകനായ സുജിത്താണ് അപകടത്തിൽപ്പെട്ടത്. 26 അടി താഴ്ചയിലായിരുന്ന കുട്ടിയുടെ കൈയിൽ കുരുക്കിട്ട് ഉയർത്താനുള്ള ശ്രമത്തിനിടെയാണ് വഴുതി 68 അടി താഴ്ചയിലേക്ക് പതിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top