പ്രാർത്ഥനകൾ വിഫലം; തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ രണ്ടരവയസുകാരൻ മരിച്ചു

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ രണ്ടര വയസുകാരൻ സുജിത് മരിച്ചു. കുട്ടിയെ രക്ഷിക്കാനായി നടത്തിയ ശ്രമങ്ങൾ വിഫലമായി. കുഴൽ കിണറിൽ നിന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി മരിച്ചതായി കണ്ടെത്തിയത്. കുഴൽ കിണറിൽ നിന്ന് അഴുകിയ ഗന്ധം പുറത്തുവന്നിരുന്നു. ഇതോടെ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് സമാന്തരമായി കുഴിയെടുക്കുന്നത് നിർത്തിവച്ച് കുഴൽ കിണറിനുള്ളിൽ കൂടി തന്നെ കുട്ടിയുടെ മൃതദേഹം പുലർച്ചയോടെ പുറത്തെടുത്തു. പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ മൃതദേഹം വീണ്ടും ആറടിയോളം താഴ്ചയിലേക്ക് വീണിരുന്നു. മൃതദേഹത്തിന്റെ … Continue reading പ്രാർത്ഥനകൾ വിഫലം; തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ രണ്ടരവയസുകാരൻ മരിച്ചു