രാജ്യത്ത് കൊവിഡ് മരണം 15,000 കടന്നു

രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 15000 കടന്നു. ആയിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്തത് വെറും മൂന്ന് ദിവസം കൊണ്ടാണ്. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 17,000 കടന്നു. ആകെ കൊവിഡ് കേസുകള്‍ 4,90,401 ആയി. അതേസമയം, രോഗമുക്തി നിരക്ക് 58.24 ശതമാനമായി ഉയര്‍ന്നു. സാംപിള്‍ പരിശോധനകളുടെ എണ്ണം 77 ലക്ഷം പിന്നിട്ടു. രോഗവ്യാപനം രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യത്തെ മരണസംഖ്യ 14000 കടന്നത്. മൂന്ന് ദിവസം കൊണ്ട് രാജ്യത്ത് 1200ല്‍ അധികം മരണം … Continue reading രാജ്യത്ത് കൊവിഡ് മരണം 15,000 കടന്നു