രാജ്യത്തെ കൊവിഡ് കേസുകള്‍ അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു

രാജ്യത്തെ കൊവിഡ് കേസുകള്‍ അഞ്ച് ലക്ഷത്തിലേക്ക്. ഡല്‍ഹിയില്‍ 77,000 വും തമിഴ്‌നാട്ടില്‍ 74,000 വും കേസുകള്‍ പിന്നിട്ടു. ജാര്‍ഖണ്ഡില്‍ അടുത്തമാസം 31 വരെ ലോക്ക്ഡൗണ്‍ നീട്ടി. ഗോവയില്‍ സമൂഹ വ്യാപനം തുടങ്ങിയതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഈമാസം 21നാണ് കൊവിഡ് കേസുകള്‍ നാലു ലക്ഷം കടന്നത്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഡല്‍ഹി, മുംബൈ, താനെ, ചെന്നൈ, അഹമ്മദാബാദ് തുടങ്ങി പത്ത് നഗരങ്ങളില്‍ നിന്നാണ് 54.47 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. … Continue reading രാജ്യത്തെ കൊവിഡ് കേസുകള്‍ അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു