Advertisement

രാജ്യത്തെ കൊവിഡ് കേസുകള്‍ അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു

June 27, 2020
Google News 1 minute Read
India Covid

രാജ്യത്തെ കൊവിഡ് കേസുകള്‍ അഞ്ച് ലക്ഷത്തിലേക്ക്. ഡല്‍ഹിയില്‍ 77,000 വും തമിഴ്‌നാട്ടില്‍ 74,000 വും കേസുകള്‍ പിന്നിട്ടു. ജാര്‍ഖണ്ഡില്‍ അടുത്തമാസം 31 വരെ ലോക്ക്ഡൗണ്‍ നീട്ടി. ഗോവയില്‍ സമൂഹ വ്യാപനം തുടങ്ങിയതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

ഈമാസം 21നാണ് കൊവിഡ് കേസുകള്‍ നാലു ലക്ഷം കടന്നത്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഡല്‍ഹി, മുംബൈ, താനെ, ചെന്നൈ, അഹമ്മദാബാദ് തുടങ്ങി പത്ത് നഗരങ്ങളില്‍ നിന്നാണ് 54.47 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ ഒന്നര ലക്ഷം കടന്നു. ഡല്‍ഹിയില്‍ 63 പേര്‍ കൂടി മരിച്ചു. 3460 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 77,240 ഉം മരണം 2492 ഉം ആയി. തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 46 മരണവും 3523 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ആകെ കൊവിഡ് കേസുകള്‍ 74,622 ആണ്. 957 പേര്‍ ഇതുവരെ മരിച്ചു. ചെന്നൈയില്‍ രോഗബാധിതര്‍ 49,690 ആയി. ഗുജറാത്തില്‍ ആകെ കൊവിഡ് കേസുകള്‍ 30,158 ഉം മരണം 1772ഉം ആയി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജീവനക്കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. 17 ജീവനക്കാര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Story Highlights: India nears 5 lakh Covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here