സൈബര്‍ തട്ടിപ്പിന് ഇരയായി വയനാട് ചൂരല്‍മല സ്വദേശിയും; നഷ്ടപ്പെട്ടത് ചികിത്സയ്ക്കായി സ്വരൂപിച്ച തുക

സൈബര്‍ തട്ടിപ്പിന് ഇരയായി വയനാട് ചൂരല്‍മല സ്വദേശിയും. ചികിത്സയ്ക്കായി ലഭിച്ച തുകയാണ് നഷ്ടപ്പെട്ടത്. രണ്ട് അക്കൗണ്ടുകളില്‍ നിന്നായി ഒരു ലക്ഷത്തി ആറായിരം രൂപ നഷ്ടപ്പെട്ടു. കുളക്കാട്ടുമുണ്ടയില്‍ സുനേഷിന്റെ ഭാര്യ നന്ദയുടെ പണമാണ് നഷ്ടമായത്.
ചെവിക്ക് അസുഖമുള്ളയാളാണ് നന്ദ. കര്‍ണ്ണപുടം പൊടിയുന്ന അസുഖമാണ്. ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കായി ടി സിദ്ദിഖ് എംഎല്‍എയുടെ നേതൃത്വത്തില്‍ നല്‍കിയ തുകയാണ് നഷ്ടപ്പെട്ടത്. ഈ മാസം സര്‍ജറി നടക്കേണ്ടതായിരുന്നു. പണം നഷ്ടപ്പെട്ടതോടെ ദുരവസ്ഥയിലാണ് കുടുംബം.
കഴിഞ്ഞ മാസം 31ാം തിയതിയാണ് സംഭവം. വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് പി എം കിസാന്‍ എന്ന പേരില്‍ ലിങ്ക് വരികയായിരുന്നു. ഫോണില്‍ എത്തിയ സന്ദേശം ക്ലിക്ക് ചെയ്യുകയായിരുന്നു. ഇതോടെ ഫോണ്‍ പ്രവര്‍ത്തനം നിലച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തുക നഷ്ടപ്പെട്ട കാര്യം വ്യക്തമായത്. നന്ദ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Story Highlights : A native of Chooralmala, Wayanad, also fell victim to cyber fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here