Advertisement

വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണയാത്ര ഈ മാസം 13ന് ആരംഭിക്കും; തിരുച്ചിറപ്പള്ളിയില്‍ നിന്ന് തുടക്കം

4 hours ago
Google News 2 minutes Read
vijay

തമിഴക വെട്രിക് കഴകം അധ്യക്ഷന്‍ വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണയാത്ര ഈ മാസം 13ന് ആരംഭിക്കും. തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. മറ്റ് മൂന്നിടങ്ങളില്‍ കൂടി വിജയ് അന്ന് പര്യടനം നടത്തും. പൊലീസ് അനുമതി കണക്കിലെടുത്താകും വിജയ് പ്രസംഗിക്കുന്നയിടങ്ങളില്‍ തീരുമാനമെടുക്കുക. പര്യടനത്തിനായി പ്രത്യേക വാഹനം തയാറാക്കികഴിഞ്ഞു. എഐഎഡിഎംകെയില്‍ തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടയിലാണ് വിജയ്‌യുടെ യാത്ര തുടങ്ങുന്നത്.

അതേസമയം, എഐഎഡിഎംകെയിലെ പൊട്ടിത്തെറിക്ക് പിന്നാലെ മുതിര്‍ന്ന നേതാവ് കെഎ സെങ്കോട്ടയ്യനെതിരെ നടപടി സ്വീകരിച്ചു. സെങ്കോട്ടയ്യനെ പാര്‍ട്ടിപദവികളില്‍ നിന്ന് നീക്കിയതായി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി അറിയിച്ചു. ഏകപക്ഷീയമായ നടപടിയെന്നായിരുന്നു സെങ്കോട്ടയ്യന്റെ മറുപടി. ഇപിഎസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയാല്‍ എന്‍ഡിഎയിലേക്ക് തിരികെ വരില്ലെന്ന് ടിടിവി ദിനകരനും പ്രതികരിച്ചു.

പാര്‍ട്ടിവിട്ടുപോയ ശശികല, ഒ പനീര്‍ സെല്‍വം, ടിടിവി ദിനകരന്‍ എന്നിവരെ 10 ദിവസത്തിനകം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട സെങ്കോട്ടയ്യന് 24 മണിക്കൂര്‍ തികയും മുന്‍പാണ് പാര്‍ട്ടി സ്ഥാനങ്ങള്‍ നഷ്ടമായത്. സെങ്കോട്ടയ്യന്‍ തനിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ എടപ്പാടി പളനിസ്വാമി അസ്വസ്ഥനായിരുന്നു. ചില മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചനടത്തിയ ശേഷമാണ് ഓര്‍ഗനൈസിങ് സെക്രട്ടറിയടക്കമുള്ള പദവികളില്‍ നിന്ന് സെങ്കോട്ടയ്യനെ നീക്കിയത്. ഇതേ ആവശ്യമുന്നയിച്ച് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഇപിഎസ് സംസ്ഥാനപര്യടനം നടത്തുന്ന വാഹനം തടഞ്ഞിരുന്നു. ഇപിഎസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയാല്‍ എന്‍ഡിഎയിലേക്ക് തിരികെ പോകില്ലെന്ന് എംഎംഎംകെ ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍ പറഞ്ഞു. എഐഎഡിഎംകെയിലെ പ്രശ്‌നങ്ങളില്‍ ബിജെപിക്ക് കടുത്ത അതൃപ്തിയുണ്ട്.

Story Highlights : Vijay’s election campaign will begin on the 13th of this month

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here