‘ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററാകാൻ എൽഡിഎഫ് ഇല്ല’; നിലപാട് വ്യക്തമാക്കി കാനം രാജേന്ദ്രൻ

ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആരെങ്കിലും എവിടെ നിന്നെങ്കിലും ഓടിയെത്തിയാൽ കയറ്റുന്ന സ്ഥലമല്ല എൽഡിഎഫെന്ന് കാനം പറഞ്ഞു. ജോസ് കെ മാണിയുടെ വെന്റിലേറ്ററാകാൻ എൽഡിഎഫ് ഇല്ലെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് വ്യക്തമാക്കി. കാള പെറ്റു എന്ന് കേട്ടാൽ ഉടൻ കയർ എടുക്കേണ്ട കാര്യമില്ല. എല്ലാവരും കൂടിയാലോചിച്ച ശേഷമാണ് ആരെയെങ്കിലും മുന്നണിയിൽ എടുക്കണോ എന്ന് തീരുമാനിക്കുന്നത്. അത്തരത്തിൽ ഒരു ചർച്ച നടന്നിട്ടില്ല. വിഷയം ചർച്ചയായാൽ നിലപാട് വ്യക്തമാക്കുമെന്നും … Continue reading ‘ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററാകാൻ എൽഡിഎഫ് ഇല്ല’; നിലപാട് വ്യക്തമാക്കി കാനം രാജേന്ദ്രൻ