Advertisement

‘ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററാകാൻ എൽഡിഎഫ് ഇല്ല’; നിലപാട് വ്യക്തമാക്കി കാനം രാജേന്ദ്രൻ

June 30, 2020
Google News 2 minutes Read

ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആരെങ്കിലും എവിടെ നിന്നെങ്കിലും ഓടിയെത്തിയാൽ കയറ്റുന്ന സ്ഥലമല്ല എൽഡിഎഫെന്ന് കാനം പറഞ്ഞു. ജോസ് കെ മാണിയുടെ വെന്റിലേറ്ററാകാൻ എൽഡിഎഫ് ഇല്ലെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് വ്യക്തമാക്കി.

കാള പെറ്റു എന്ന് കേട്ടാൽ ഉടൻ കയർ എടുക്കേണ്ട കാര്യമില്ല. എല്ലാവരും കൂടിയാലോചിച്ച ശേഷമാണ് ആരെയെങ്കിലും മുന്നണിയിൽ എടുക്കണോ എന്ന് തീരുമാനിക്കുന്നത്. അത്തരത്തിൽ ഒരു ചർച്ച നടന്നിട്ടില്ല. വിഷയം ചർച്ചയായാൽ നിലപാട് വ്യക്തമാക്കുമെന്നും കാനം രാജേന്ദ്രൻ അറിയിച്ചു.

read also: ‘നീതിയില്ലാത്ത തീരുമാനം; ആ ഹൃദയ ബന്ധം മുറിച്ചു’: ജോസ് കെ മാണി

ഇന്നലെയാണ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പൊട്ടിത്തെറിയിലേക്ക് എത്തുകയായിരുന്നു. ജോസ് വിഭാഗം എൽഡിഎഫിലേക്കെന്ന തരത്തിൽ പ്രചാരണം ഉണ്ടായതോടെയാണ് പ്രതികരണവുമായി കാനം രാജേന്ദ്രൻ രംഗത്തെത്തിയത്.

Story highlights- Jose K Mani, Kanam rajendran, LDF, UDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here