Advertisement

ത്രില്ലടിപ്പിക്കാൻ ജീത്തു ജോസഫ് വീണ്ടും

6 hours ago
Google News 3 minutes Read

കൂമൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു ജോസഫും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന ചിത്രമായ മിറാഷിന്റെ ടീസർ റിലീസ് ചെയ്തു. ആസിഫ് അലിക്കൊപ്പം അപർണ ബാലമുരളി, ഹന്ന റെജി കോശി, ഹക്കിം ഷാ, തമിഴ് നടൻ സമ്പത്ത് രാജ് എന്നിവരും ടീസറിൽ പ്രത്യേക്ഷപ്പെടുന്നുണ്ട്.

സെവൻ വൺ സെവൻ പ്രൊഡക്ഷൻസ് ഓഫ് എ ബെഡ് ടൈം സ്റ്റോറീസുമായി സഹകരിച്ച് നാഥ് സ്റ്റുഡിയോസും, ഇ-ഫോർ എന്റർടെയ്ൻമെന്റ്സും അവതരിപ്പിക്കുന്ന മിറാഷിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പാണ് നിർവ്വഹിക്കുന്നത്. മുകേഷ് ആർ മേത്ത, ജതിൻ എം സെഥി, സി വി സാരഥി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് അധികം സൂചനകളൊന്നും ടീസർ നൽകുന്നില്ല എന്നത് ശ്രദ്ധേയമാണ്. നിലവിൽ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകളിൽ ഏർപ്പെട്ടിരിക്കുകയാണ് ജീത്തു ജോസഫ്. ദൃശ്യത്തിന് മുൻപായി ബിജു മേനോനും ജോജു ജോര്ജും ഒരുമിക്കുന്ന ‘വലത് വശത്തെ കള്ളൻ’ എന്ന ചിത്രവും ജീത്തു ജോസഫിന്റെ സംവിധാനത്തിൽ റിലീസ് ചെയ്യും.

അപർണ ആർ തരക്കാട് എഴുതിയ കഥയ്ക്ക് ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. വിഷ്ണു ശ്യാം സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനങ്ങൾക്ക് വരികളൊരുക്കുന്നത് വിനായക് ശശികുമാറാണ്. വിനായക് ആണ് മിറാഷിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.

Story Highlights :Jeethu Joseph is back with another thriller

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here