‘നീതിയില്ലാത്ത തീരുമാനം; ആ ഹൃദയ ബന്ധം മുറിച്ചു’: ജോസ് കെ മാണി

യുഡിഎഫിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതികരിച്ച് വീണ്ടും ജോസ് കെ മാണി. യുഡിഎഫിന്റേത് നീതിയില്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി പറഞ്ഞു. കേവലം ഘടക കക്ഷി എന്നതിനപ്പുറം 38 വർഷം യുഡിഎഫിന് കരുത്തമായ അടിത്തറ പാകിയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ് എമ്മും മാണിയും. ഒരു ലോക്കൽ ബോഡി പദവിക്ക് വേണ്ടി ആ ഹൃദയ ബന്ധം യുഡിഎഫ് മുറിച്ചെന്നും കെ എം മാണി പറഞ്ഞു.

യുഡിഎഫിന്റെ തീരുമാനം സാധാരണക്കാരായ മുന്നണി പ്രവർത്തകരെ പോലും മുറിവേൽപ്പിച്ചു. പലരും ഫോണിൽ വിളിച്ച് നടപടി അനീതിയാണെന്ന് പറഞ്ഞു. കേരള കോൺഗ്രസ് പാർട്ടിയെ തകർക്കാൻ മുൻപും ശ്രമം നടന്നിട്ടുണ്ട്. എന്നാൽ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും. തുടർ നടപടികൾ യോഗം ചേർന്ന് തീരുമാനിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

read also: തിരുവനന്തപുരത്ത് മരിച്ച 76കാരന് കൊവിഡ് സ്ഥിരീകരിച്ചു

ഇന്നലെയാണ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പൊട്ടിത്തെറിയിലേക്ക് എത്തുകയായിരുന്നു. യുഡിഎഫിനെതിരെ കടുത്ത പ്രതികരണവുമായി ഇന്നലെയും ജോസ് കെ മാണി രംഗത്തെത്തിയിരുന്നു.

story highlights- jose k mani, udf, p j joseph

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top