തിരുവനന്തപുരത്ത് മരിച്ച 76കാരന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മരിച്ച 76 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. നെട്ടയം സ്വദേശി തങ്കപ്പനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 27നാണ് ഇദ്ദേഹം മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി.
മുംബൈയിൽ നിന്ന് 27നാണ് തങ്കപ്പൻ തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കൊവിഡ് ലക്ഷണങ്ങൾ പ്രകടമായി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തുമ്പോൾ തന്നെ ഇദ്ദേഹം അവശനിലയിലായിരുന്നു. ഐസൊലേഷനിൽ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങി അൽപ സമയത്തിനുള്ളിൽ മരിക്കുകയായിരുന്നു.
read also: പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ടിക്ക്‌ടോക്ക് നീക്കം ചെയ്തു
തങ്കപ്പന് ന്യുമോണിയ അടക്കം ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സംസ്‌കാരം നടക്കുക.
story highlights- coronavirus, covid death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here