പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ടിക്ക്‌ടോക്ക് നീക്കം ചെയ്തു

അന്‍പത്തിയൊന്‍പത് ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ തീരുമാനമെടുത്തതിന് പിന്നാലെ ടിക്ക്‌ടോക്ക് ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. നിലവില്‍ ഫോണില്‍ ടിക്ക്‌ടോക്ക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാനും വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും സാധിക്കുമെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗികമായി ആപ്ലിക്കേഷന് രാജ്യത്ത് നിരോധനമുണ്ട്.
ഇന്ത്യയില്‍ ഏകദേശം 119 മില്ല്യണ്‍ ആക്ടീവ് ഉപയോക്താക്കളാണ് ടിക്ക്‌ടോക്കിനുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലെയും ആപ്പിള്‍ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളില്‍ ഒന്നായിരുന്നു ടിക്ക്‌ടോക്ക്. നിലവില്‍ ഫോണില്‍ ആപ്ലിക്കേഷനുള്ളവര്‍ക്ക് ഉപയോഗിക്കാനാകും. എന്നാല്‍ പുതിയതായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകില്ല. അതേസമയം ഇന്ത്യയില്‍ ബാന്‍ ചെയ്ത ചില ആപ്ലിക്കേഷനുകള്‍ ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യാനാകുന്നുണ്ട്. ഫോണില്‍ ആപ്ലിക്കേഷന്‍ നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നവര്‍ക്ക് ആപ്‌സ്റ്റോറിലും പ്ലേ സ്റ്റോറിലും ആപ്ലിക്കേഷന്‍ കാണാനാകും.
അതേസമയം, ഇന്ത്യയില്‍ ആപ്ലിക്കേഷന് നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെക്കുറിച്ച് ടിക്ക്‌ടോക്ക് ഇന്ത്യ പ്രതികരണം അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന് ആരോപണങ്ങളില്‍ മറുപടി നല്‍കുമെന്നും ടിക്ക് ടോക്ക് ഇന്ത്യ മേധാവി അറിയിച്ചു.
യുസി ബ്രൗസര്‍, ക്യാം സ്‌കാനര്‍, ഹലോ എന്നിവയുള്‍പ്പെടെ 59 മൊബൈല്‍ ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം ഇന്നലെ നിരോധിച്ചത്. ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമുള്ള നടപടി.
നിരോധിക്കുന്ന ആപ്ലിക്കേഷനുകള്‍
ടിക് ടോക്
ഷെയര്‍ ഇറ്റ്
ക്വായ്
യുസി ബ്രൗസര്‍
ബയ്ഡു മാപ്
ഷെന്‍
ക്ലാഷ് ഓഫ് കിങ്‌സ്
ഡിയു ബാറ്ററി സേവര്‍
ഹെലോ
ലൈക്കീ
യുക്യാം മെയ്ക് അപ്
മി കമ്യൂണിറ്റി
സിഎം ബ്രൗസര്‍
വൈറസ് ക്ലീനര്‍
എപിയുഎസ് ബ്രൗസര്‍
റോംവി
ക്ലബ് ഫാക്ടറി
ന്യൂസ്‌ഡോഗ്
ബ്യൂട്ടി പ്ലസ്
വിചാറ്റ്
യുസി ന്യൂസ്
ക്യുക്യു മെയില്‍
വെയ്‌ബോ
എക്‌സെന്‍ഡര്‍
ക്യുക്യു മ്യൂസിക്
ക്യുക്യു ന്യൂസ്ഫീഡ്
ബിഗോ ലൈവ്
സെല്‍ഫി സിറ്റി
മെയില്‍ മാസ്റ്റര്‍
പാരലല്‍ സ്‌പെയ്‌സ്
എംഐ വിഡിയോ കോള്‍ ഷാവോമി
വിസിങ്ക്
ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍
വിവ വിഡിയോ ക്യുയു വിഡിയോ
മെയ്ടു
വിഗോ വിഡിയോ
ന്യൂ വിഡിയോ സ്റ്റാറ്റസ്
ഡിയു റെക്കോര്‍ഡര്‍
വോള്‍ട്ട് ഹൈഡ്
കേഷെ ക്ലീനര്‍
ഡിയു ആപ് സ്റ്റുഡിയോ
ഡിയു ക്ലീനര്‍
ഡിയു ബ്രൗസര്‍
ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്‌സ്
ക്യാം സ്‌കാനര്‍
ക്ലീന്‍ മാസ്റ്റര്‍ ചീറ്റ മൊബൈല്‍
വണ്ടര്‍ ക്യാമറ
ഫോട്ടോ വണ്ടര്‍
ക്യുക്യു പ്ലേയര്‍
വി മീറ്റ്
സ്വീറ്റ് സെല്‍ഫി
ബയ്ഡു ട്രാന്‍സ്‌ലേറ്റ്
വിമേറ്റ്
ക്യുക്യു ഇന്റര്‍നാഷനല്‍
ക്യുക്യു സെക്യൂരിറ്റി സെന്റര്‍
ക്യുക്യു ലോഞ്ചര്‍
യു വിഡിയോ
വി ഫ്‌ലൈ സ്റ്റാറ്റസ് വിഡിയോ
മൊബൈല്‍ ലെജണ്ട്‌സ്
ഡിയു പ്രൈവസി
Story Highlights: TikTok removed from Google Play store, App store after India bans 59 Chinese apps
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here