Advertisement

ഇന്ത്യയില്‍ ടിക്ക്‌ടോക്ക് അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ തീരുമാനം

June 29, 2020
Google News 2 minutes Read
tiktok

ടിക്ക്‌ടോക്ക് അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ തീരുമാനം. ചൈനീസ് ആപ്പുകളുടെ നിരോധനത്തിന്റെ ഭാഗമായാണ് നീക്കം. 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കാണ് നിരോധനം. ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കം മുറുകുന്നതിനിടെയാണ് നടപടി. യുവാക്കളുടെ ഇടയില്‍ ശ്രദ്ധേയമായ ആപ്ലിക്കേഷനാണ് ടിക്ക്‌ടോക്ക്.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം പൊതുജനങ്ങളുടെ വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങളും സുരക്ഷകളും കണക്കിലെടുത്താണ് തീരുമാനം. ടിക്ക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകളുടെ മൊബൈല്‍, കംപ്യൂട്ടര്‍ അടക്കമുള്ള വേര്‍ഷനുകള്‍ക്ക് നിരോധനമുണ്ടാകും. രാജ്യത്തിന്റെ സുരക്ഷയെയും വ്യക്തികളുടെ സുരക്ഷയെയും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം.

നിരോധിക്കുന്ന ആപ്ലിക്കേഷനുകള്‍

ടിക് ടോക്

ഷെയര്‍ ഇറ്റ്

ക്വായ്

യുസി ബ്രൗസര്‍

ബയ്ഡു മാപ്

ഷെന്‍

ക്ലാഷ് ഓഫ് കിങ്‌സ്

ഡിയു ബാറ്ററി സേവര്‍

ഹെലോ

ലൈക്കീ

യുക്യാം മെയ്ക് അപ്

മി കമ്യൂണിറ്റി

സിഎം ബ്രൗസര്‍

വൈറസ് ക്ലീനര്‍

എപിയുഎസ് ബ്രൗസര്‍

റോംവി

ക്ലബ് ഫാക്ടറി

ന്യൂസ്‌ഡോഗ്

ബ്യൂട്ടി പ്ലസ്

വിചാറ്റ്

യുസി ന്യൂസ്

ക്യുക്യു മെയില്‍

വെയ്‌ബോ

എക്‌സെന്‍ഡര്‍

ക്യുക്യു മ്യൂസിക്

ക്യുക്യു ന്യൂസ്ഫീഡ്

ബിഗോ ലൈവ്

സെല്‍ഫി സിറ്റി

മെയില്‍ മാസ്റ്റര്‍

പാരലല്‍ സ്‌പെയ്‌സ്

എംഐ വിഡിയോ കോള്‍ ഷാവോമി

വിസിങ്ക്

ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍

വിവ വിഡിയോ ക്യുയു വിഡിയോ

മെയ്ടു

വിഗോ വിഡിയോ

ന്യൂ വിഡിയോ സ്റ്റാറ്റസ്

ഡിയു റെക്കോര്‍ഡര്‍

വോള്‍ട്ട് ഹൈഡ്

കേഷെ ക്ലീനര്‍

ഡിയു ആപ് സ്റ്റുഡിയോ

ഡിയു ക്ലീനര്‍

ഡിയു ബ്രൗസര്‍

ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്‌സ്

ക്യാം സ്‌കാനര്‍

ക്ലീന്‍ മാസ്റ്റര്‍ ചീറ്റ മൊബൈല്‍

വണ്ടര്‍ ക്യാമറ

ഫോട്ടോ വണ്ടര്‍

ക്യുക്യു പ്ലേയര്‍

വി മീറ്റ്

സ്വീറ്റ് സെല്‍ഫി

ബയ്ഡു ട്രാന്‍സ്‌ലേറ്റ്

വിമേറ്റ്

ക്യുക്യു ഇന്റര്‍നാഷനല്‍

ക്യുക്യു സെക്യൂരിറ്റി സെന്റര്‍

ക്യുക്യു ലോഞ്ചര്‍

യു വിഡിയോ

വി ഫ്‌ലൈ സ്റ്റാറ്റസ് വിഡിയോ

മൊബൈല്‍ ലെജണ്ട്‌സ്

ഡിയു പ്രൈവസി

Story Highlights: India Govt to ban 59 Chinese apps including TikTok

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here