Advertisement

പേര് മസ്തനാമ്മ; വയസ്സ് 106; ജോലി യൂട്യൂബർ !!

May 17, 2017
1 minute Read
mastanamma youtube country foods

പേര് മസ്തനാമ്മ. വയസ്സ് 106. ജോലി യൂട്യൂബർ. വേണ്ട..ജോലി കേട്ട് വയസ്സ് ഒന്നുകൂടി നോക്കണ്ട…106 വയസ്സ് തന്നെയാണ് അവർക്ക്. ഒരു പക്ഷേ ലോകത്തെ ഏറ്റവും പ്രായം കൂടിയ യൂട്യൂബറായിരിക്കും മസ്തനാമ്മ.

പാചകം എന്നത് ഈ മുത്തശ്ശിയുടെ ഒരു ഹോബിയാണ്. വിവിധ ഭക്ഷ്യവസ്തുക്കൾ കൊണ്ട്, സ്വന്തമായി പരീക്ഷിച്ച പാചകക്കൂട്ടുകളും, ചേരുവകളും ചേർത്ത് വളരെ വ്യത്യസ്തവും അതേസമയം നാടനുമായ വിഭവങ്ങളാണ് മുത്തശ്ശി തയ്യാറാക്കുന്നത്.

പാചകം ചെയ്യാൻ ഉപയോഗിക്കുന്നതോ..വെട്ടാനും നുറുക്കാനും ഉപയോഗിക്കുന്ന കത്തികൾ, തവി, ഒരു പരന്ന പാത്രം, പരമ്പരാഗത അടുപ്പ്….ഫ്രൈയിങ്ങ്, റോസ്റ്റിങ്ങ്, ബേക്കിങ്ങ് തുടങ്ങി വിവിധതരം ഉപകരണങ്ങൾ കൊണ്ട് നാം ചെയ്യുന്ന പാചകരീതികളെല്ലാം മസ്തനാമ്മ ഈ അടുപ്പും ഈ ഇരുമ്പ് പാത്രവും ഉപയോഗിച്ചാണ് ചെയ്യുന്നത്.

പാചകത്തിലുള്ള ഈ കഴിവാണ് 106 വയസ്സുകാരിയായ മസ്തനാമ്മയെ സൂപ്പർസ്റ്റാറാക്കി മാറ്റിയത്. യൂട്യൂബിൽ സ്വന്തമായി ചാനലുള്ള ഈ മുത്തശ്ശി പാചക ക്ലാസുകളും നൽകുന്നു. ഏകദേശം 95 കൊല്ലമായി മസ്തനാമ്മ പാചകം തുടങ്ങിയിട്ട്. ഈ പ്രായത്തിലും ഒരു കാര്യത്തിനും ഒരാളെയും മസ്തനാമ്മ ആശ്രയിക്കില്ല. ഭക്ഷണം പാചകം ചെയ്തു തരാൻ പറഞ്ഞാൽ അതിലും വലിയ സന്തോഷം ഈ മുത്തശ്ശിക്കില്ല.

ആന്ധ്രാ പ്രദേശിലെ ഗുണ്ടുർ ജില്ലയിലെ ഗുഡിവാഡ എന്ന കുഞ്ഞ് ഗ്രാമത്തിലാണ് അവർ താമസിക്കുന്നത്. 11 ആം വയസിൽ വിവാഹം കഴിച്ച മുത്തശ്ശിക്ക് അഞ്ചു കുട്ടികൾ ഉണ്ടായിരുന്നു, അതിൽ ഇപ്പോൾ ഒരാൾ മാത്രമേ ജീവിച്ചിരുപ്പുള്ളു. 22ആം വയസിൽ മുത്തശിയുടെ ഭർത്താവും മരിച്ചു.

മുത്തശ്ശിയുടെ കൈപ്പുണ്യത്തിന്റെ രുചിയറിഞ്ഞ കൊച്ചുമകനാണ് മുത്തശ്ശിക്കായി യൂട്യൂബ് ചാനൽ ആരംഭിച്ചത്. കൺട്രി ഫുഡ്‌സ് എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനൽ ഇതുവരെ 2,48,000 ആളുകൾ സബ്‌സ്‌ക്രൈബ് ചെയ്തു കഴിഞ്ഞു. സാധാരണ പാചകപരിപാടികളുടെ രീതിയിൽ നിന്ന് വ്യത്യസ്തമായി സ്വാഭാവിക പശ്ചാത്തലത്തിൽ നിന്നാണ് മസ്തനാമ്മയുടെ പാചകം.

ബാംബു ചിക്കൻ ബിരിയാണി, വാട്ടർ മെലൺ ചിക്കൻ, എഗ് ദോശ എന്നിവയാണ് മുത്തശ്ശിയുടെ ‘വൈറൽ ഫ്ഡ്‌സ്’. ഇതിൽ എഗ് ദോശയ്ക്കാണ് ആരാധകരേറെ. നാടൻ മുട്ടകൾ അരിമാവിൽ ചേർത്തുണ്ടാക്കുന്ന ഈ രുചികരമായ വിഭവം കണ്ട് കൊതിച്ചത് ലക്ഷങ്ങളാണ്. വീഡിയോ കാണാം :

Subscribe to watch more

mastanamma youtube countryfoods

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top