ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തെ വിമര്‍ശിച്ച് ആര്‍. ശ്രീലേഖ ഐ.പി.എസ്

തിരുവനന്തപുരം; ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാലയുടെ ഭാഗമായുള്ള കുത്തിയോട്ട അനുഷ്ഠാനത്തെ നിശിതമായി വിമര്‍ശിച്ച് ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖ രംഗത്ത്. ആറ്റുകാല്‍ ക്ഷേത്രം ആണ്‍കുട്ടികളുടെ ജയിലറയായി മാറിയെന്ന് ആര്‍. ശ്രീലേഖ വിമര്‍ശിച്ചു. ക്ഷേത്രത്തിലെ ആണ്‍കുട്ടികള്‍ക്കു വേണ്ടി നടത്തുന്ന കുത്തിയോട്ടം എന്ന ആചാരം ശരിയല്ലെന്നും തന്റെ ബ്ലോഗിലൂടെ ആര്‍. ശ്രീലേഖ വിമര്‍ശിച്ചു. ഇത്തരം അനാചാരങ്ങള്‍ നിറുത്തേണ്ട കാലം അതിക്രമിച്ചു.
5 വയസിനും 12 വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക് ഇത് യാതനകളുടെ കാലമാണ്. കുത്തിയോട്ടത്തിന്റെ പേരും പറഞ്ഞ് മൂന്ന് ദിവസം തണുത്ത വെള്ളത്തില്‍ കുളിപ്പിച്ച്, ലഘുവായ ഭക്ഷണം മാത്രം നല്‍കി, നിലത്ത് കിടത്തി ഉറക്കുന്നു. മാത്രമല്ല ഉത്സവത്തിന്റെ അവസാന ദിവസം കുട്ടികളുടെ ശരീരത്തിലൂടെ കമ്പി കുത്തികയറ്റുന്നു. ഏത് ദേവിയെ പ്രസാദിപ്പിക്കാനാണ് ഇത്രയും ക്രൂരതകള്‍ കുട്ടികളോട് ചെയ്യുന്നതെന്ന് ആര്‍. ശ്രീലേഖ ചോദിച്ചു.
വിശ്വാസത്തിന്റെ പേരില്‍ കുട്ടികളോട് കാണിക്കുന്ന ഇത്തരം ക്രൂരതകള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ആറോളം വകുപ്പുകള്‍ അനുസരിച്ച് വലിയ കുറ്റമാണെന്നും ആര്‍. ശ്രീലേഖ കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം ദേവിക്ക് ഇഷ്ടമാണെന്ന് എല്ലാവരും പറയുന്നു. എന്നാല്‍ ദേവിയുടെ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here