‘ഭാര്യയും മക്കളും ഇല്ലാതിരുന്നത് നന്നായി; പതഞ്ജലിയാണ് എനിക്ക് എല്ലാം’: ബാബാ രാംദേവ്

“ഭാര്യയും മക്കളും കുടുംബത്തിന്റെ പ്രാരാബ്ദങ്ങളും ഇല്ലാതിരുന്നത് നന്നായി. ഞാന്‍ ഏറ്റവും സന്തോഷമായിരിക്കുന്നത് സ്വന്തമായി ഒരു കുടുംബം ഇല്ലാത്തതിനാലാണ്. എപ്പോഴും സന്തോഷവാനായിരിക്കുന്നത് ഭാര്യയും മക്കളും ഇല്ലാത്തതിനാലാണ്”…തുറന്ന് പറയുന്നത് പതഞ്ജലിയുടെ നായകന്‍ സാക്ഷാല്‍ ബാബാ രാംദേവ്. വിവാഹിതനാകാതെ ഏകാകിയായി ജീവിക്കുന്നതാണ് തന്റെ ജീവിതവിജയത്തിന്റെ പ്രധാന കാരണമെന്നാണ് ബാബാ രാംദേവ് പറഞ്ഞത്. ഗോവയിലെ പനജിയില്‍ നടക്കുന്ന ഗോവ ഫെസ്റ്റ് 2018 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തമായി കുട്ടികളുണ്ടായാല്‍ അവരെ ജീവിതകാലം മുഴുവന്‍ സഹിക്കേണ്ടി വരും.
വിവാഹം നിസാരമായ കാര്യമല്ല. തനിക്ക് കുട്ടികളുണ്ടായാല്‍ അവര്‍ തന്റെ കാലശേഷം പതഞ്ജലിയെ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്നും ബാബാ രാംദേവ് പറഞ്ഞു. പതഞ്ജലി രാജ്യത്തിന്റെ സ്വന്തമാണെന്നും, പതഞ്ജലിയെ കൊണ്ടുള്ള എല്ലാ ഗുണങ്ങളും രാജ്യത്തിന് അവകാശപ്പെട്ടതാണെന്നും ബാബാ രാംദേവ് കൂട്ടിച്ചേര്‍ത്തു. തെറ്റുകളൊന്നും ചെയ്തിട്ടില്ല. നിങ്ങൾ സന്തോഷവാനാകണമെങ്കിൽ ഭാര്യയുടെയും കുട്ടികളുടെയും ആവശ്യമില്ല. ഞാന്‍ എപ്പോഴും ചിരിക്കുന്നതിന് കാരണം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, നിരവധി പേര്‍ ബാബാ രാംദേവിന്റെ അഭിപ്രായത്തെ വിമര്‍ശിച്ചും ട്രോളിയും രംഗത്തെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here