തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണ വേണമെന്ന നിലപാടിനെ അനുകൂലിച്ച് ബൃന്ദ കാരാട്ട്

തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള ധാരണ വേണമെന്ന നിലപാടിനെ അനുകൂലിച്ച് ബൃന്ദ കാരാട്ട്. പ്രദേശിക പാർട്ടികളുമായുള്ള സഖ്യത്തെ കുറിച്ച് സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനിക്കാമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ഇന്നലെ ഹൈദ്രാബാദിൽ നടന്ന പാർട്ടി കോൺഗ്രസ്സിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണ പാടില്ലെന്ന രാഷ്ട്രീയ നിലപാട് പാർട്ട് ജനറൽ സെക്രട്ടറി സീതാരാം യെച്ചൂരി തിരുത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബൃന്ദ കാരാട്ട് അനുകൂലനിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.
ബിജെപിയെ പരാജയപ്പെടുത്തേണ്ടത് കോൺഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ ഇല്ലാതെയാണെന്നായിരുന്നു സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിൽ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട്, ബിജെപിയെ പരാജയപ്പെടുത്തേണ്ടത് കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലാതെയാണെന്ന് മാറ്റംവരുത്തി.
പ്രകാശ് കാരാട്ട് പക്ഷം എന്നാൽ ആദ്യം നിലപാടിനെതിരായിരുന്നുവെങ്കിലും പിന്നീട് തിരത്തലിന് തയ്യാറാവുകയായിരുന്നു. പ്രകാശ് കാരാട്ടിന്റെ ഭാര്യയാണ് ബൃന്ദ കാരാട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here