വാഹനത്തിൽ കെവിൻ ഇരയായത് ക്രൂര മർദ്ദനത്തിന്; നിർണ്ണായക മൊഴി പുറത്ത്

വാഹനത്തിൽ കേവിനെ ക്രൂരമായി മർദ്ദിച്ചെന്ന് കോടതിയിൽ കീഴടങ്ങാനെത്തിയ ടിറ്റു ജെറോം. കെവിനെ ഷാനുവും കൂട്ടരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു, കാറിൽവെച്ച് കെവിനെ പൊതിരെ തല്ലിയെന്നും ടിറ്റു പറഞ്ഞു. പീരുമേട് കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് ടിറ്റു ഇക്കാര്യം വെളിപ്പെടുത്തിയത്.
കെവിനെ മർദ്ദിക്കുന്നത് കണ്ട് ഭയന്ന് തനിക്ക് വാഹനം പോലും ഓടിക്കാൻ കഴിഞ്ഞില്ലെന്നും പിന്നീട് വാഹനം ഓടിച്ചത് നിയാസാണെന്നും കെവിൻ പറഞ്ഞു. പിന്നീട് മറ്റൊരു കാറിലാണ് ടിറ്റു യാത്ര ചെയ്തത്. ഈ കാറിലാണ് മാരകായുധങ്ങളും മറ്റും സൂക്ഷിച്ചതെന്നും ടിറ്റു പറഞ്ഞു. തങ്ങൾ ഇറങ്ങിയപ്പോൾ കെവിൻ വാഹനത്തിൽ നിന്നും ചാടിപ്പോയെന്ന് മറ്റുള്ളവർ പറഞ്ഞുവെന്നും പിന്നീട് സമീപത്തെ തോടിനടുത്തു കുറച്ചു നേരം തിരച്ചിൽ നടത്തിയ ശേഷം മടങ്ങിയെന്നും ടിറ്റുവിന്റെ മൊഴിയിൽ പറയുന്നു.
കോട്ടയത്ത് നിന്നു നിയാസിന്റെ സഹോദരിയെ കൂട്ടിക്കൊണ്ട് വരാനാണെന്ന് പറഞ്ഞ് മനുവാണ് തന്നെ ഓട്ടം വിളിച്ചതെന്നും തുടർന്ന് നീനുവിന്റെ വീട്ടിൽ എത്തി മറ്റു രണ്ട് വാഹനങ്ങൾക്കൊപ്പം മാന്നാനത്തേക്ക് പുറപ്പെടുകയായിരുന്നുവെന്നും ടിറ്റു പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here