Advertisement

തെലങ്കാന തെരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസ്-ടിഡിപി-സിപഐ സഖ്യം

September 12, 2018
1 minute Read

തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസ്, ടിഡിപി (തെലുഗു ദേശം പാർട്ടി), സിപിഐ സഖ്യം രൂപീകരിച്ചു. തെരഞ്ഞെടുപ്പിൽ ടിആർഎസിനെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ‘മഹാ കൂട്ടാമി’ എന്ന പേരിൽ സഖ്യം രൂപീകരിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ടിഡിപി കോൺഗ്രസുമായി സഖ്യം ചേരുന്നത്. ഇരുപാർട്ടികളുമായി ഇതിനുമുമ്പും സിപിഐ സഖ്യം ചേർന്നിട്ടുണ്ട്.

മുന്ന് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളായ ക്യാപ്റ്റൻ എൻ ഉത്തം കുമാർ റെഡ്ഡി, എൽ രമണ, ചഡ വെങ്കട് റെഡ്ഡി എന്നിവർക്ക് പുറമെ പാർട്ടികളിലെ മറ്റ് നേതാക്കളും കൂടി ബഞ്ചാര ഹിൽസിലെ സ്വകാര്യ ഹോട്ടലിൽ നടത്തിയ ഒരു മണിക്കൂറോളം നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് സഖ്യം ചേരാൻ തീരുമാനിക്കുന്നത്.

90 സീറ്റുകളിലേക്ക് മത്സരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും 119 അംഗ അസംബ്ലിയിൽ 60 സീറ്റ് കിട്ടാൻ ഇത് അനിവാര്യമാണെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.

അതേസമയം, കോൺഗ്രസ്-ടിഡിപി സഖ്യത്തെ ‘അവിശുദ്ധ’ കൂട്ടുകെട്ടെന്നാണ് ബിജെപിയും ടിആർഎസും വിശേഷിപ്പിക്കുന്നത്. ഒരു സാഹചര്യത്തിലും ഈ സഖ്യത്തെ ജനം അംഗീകരിക്കില്ലെന്ന് മുതിർന്ന ടിആർഎസ് നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന പത്മ ദേവേന്ദർ റെഡ്ഡി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top