അശ്വതി മയക്കുമരുന്നിന് അടിമ; ആവശ്യക്കാര്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍

ഇന്ന് മയക്കുമരുന്നുമായി പോലീസ് പിടിയിലായ സീരിയല്‍ നടി അശ്വതി ബാബു മയക്കു മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് പോലീസ്. മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ ഇത്തരത്തിലുള്ള ലഹരി മരുന്ന് ഉപയോഗിച്ച് വരുന്നയാളാണ് അശ്വതി. ഇന്ന് വൈകിട്ടോടെയാണ് തൃക്കാക്കര പോലീസിന്റെ പിടിയിലാകുന്നത്. കാക്കനാട്ടെ ഫ്ലാറ്റിലെത്തിയാണ് പോലീസ് അശ്വതിയെ പിടികൂടിയത്. 3.5ഗ്രാം എംഡിഎംഎയാണ് ഇവരുടെ കയ്യില്‍ നിന്ന് പോലീസ് പിടികൂടിയത്. ലോക വ്യാപകമായി നിരോധിച്ച മയക്കുമരുന്നാണിത്.
ലഹരി മരുന്നുമായി സീരിയല്‍ നടി അറസ്റ്റില്‍
ബാഗ്ലൂരിൽ നിന്നും ഡ്രൈവർ ബിനോയ് വഴിയാണ് അശ്വതി മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചിരുന്നത്. കൊച്ചിയിലെ ഡിജെ പാർട്ടികള്‍ക്കും സിനിമാതാരങ്ങള്‍ക്കും ലഹരി മരുന്ന് എത്തിച്ച് കൊടുക്കുന്നയാളാണ് അശ്വതി. ഉന്നത പാർട്ടികളിൽ ഇത്തരം മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്നും സാധാരണ മയക്കുമരുന്നിൽ നിന്നും വ്യത്യസ്തമായി 24 മണിക്കൂർ വരെ ഇതിന്റെ ലഹരി നിലനിൽക്കുമെന്നും പൊലീസ് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here