മഹേഷിന്റെ സ്വന്തം ചാച്ചന്‍

ഓരൊറ്റ സീനില്‍ വന്നുപോകുന്ന കഥാപാത്രം പോലും ദിലീഷ് പോത്തന്റെ ബ്രില്ല്യന്‍സാകുകയായിരുന്നു ‘മഹേഷിന്റെ പ്രതികാരം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍. ഓരോ കഥാപാത്രങ്ങളും അത്രമേല്‍ സാധാരണക്കാരായ പ്രേക്ഷകരുമായി സംവദിക്കുന്നുണ്ടായിരുന്നു മഹേഷിന്റെ പ്രതികാരത്തില്‍. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ചിത്രവും ചിത്രത്തിലെ കഥാപാത്രങ്ങളും ചര്‍ച്ചയാകുന്നതും അതുകൊണ്ടാണ്. കഥാനായകനായ മഹേഷിനോളം തന്നെ മഹേഷിന്റെ ചാച്ചനെയും പ്രേക്ഷകര്‍ ഹൃദയംകൊണ്ട് സ്വീകരിച്ചിരുന്നു.
Read More: നടന്‍ കെ.എല്‍ ആന്റണി അന്തരിച്ചു
അമ്പത് വര്‍ഷത്തോളം അഭിനയ രംഗത്ത് സജീവ സാന്നിധ്യമായിരുന്നിട്ടും ഏറെ വൈകിയാണ് കെ.എല്‍ ആന്റണി സിനിമയില്‍ മുഖം കാണിക്കുന്നത്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ നാടകരംഗത്ത് സജീവമായിരുന്നു കെ.എല്‍ ആന്റണി. അരനൂറ്റാണ്ടിലേറെ നാടകരംഗത്ത് പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ആന്റണി മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് സിനിമയില്‍ സജീവമാകുന്നത്.
അഭിനയരംഗത്ത് തനിക്കുള്ള പ്രാവീണ്യം ‘ചാച്ചന്‍’ എന്ന കഥാപാത്രത്തെ കൈയടക്കത്തോടെ അവതരിപ്പിക്കാന്‍ കെ.എല്‍ ആന്റണിയെ സഹായിച്ചു. ഇരിപ്പിലും മിടിപ്പിലും മൊഴിയിലുമെല്ലാം ചാച്ചന്‍ എന്ന കഥാപാത്രത്തില്‍ നിന്ന് സംവിധാകന്‍ എന്ത് ആഗ്രഹിക്കുന്നുവോ അത് അതിന്റെ പരമോന്നതിയില്‍ നല്‍കാന്‍ കെ.എല്‍ ആന്റണിക്ക് സാധിച്ചു. മഹേഷിനൊപ്പവും ആര്‍ട്ടിസ്റ്റ് ബേബിക്കൊപ്പവും ചാച്ചന്‍ എന്ന കഥാപാത്രം സ്‌ക്രീനില്‍ നിറഞ്ഞാടുകയായിരുന്നു. മഹേഷിനെ ഫോട്ടോഗ്രഫി പഠിപ്പിക്കുന്ന രംഗം ചാച്ചന്‍ എന്ന കഥാപാത്രം കെ.എല്‍ ആന്റണിയുടെ കൈകളില്‍ എത്രമേല്‍ ഭദ്രമായിരുന്നു എന്ന് അടിവരയിടുന്നതാണ്. ഏറെ വൈകിയാണ് സിനിമയിലേക്ക് എത്തിയതെങ്കിലും ഒരൊറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കാന്‍ കെ.എല്‍ ആന്റണിക്ക് സാധിച്ചു.
കെ.എല്‍ ആന്റണിയുടെ ജീവിതസഖിയായ ലീനയും മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് സിനിമാ രംഗത്തെത്തിയത്. നാടക വേദികളില്‍ കെ.എല്‍ ആന്റണിക്കൊപ്പം നിറഞ്ഞുനിന്ന സാന്നിധ്യമായിരുന്നു ലീനയുടേതും. മഹേഷിന്റെ പ്രതികാരത്തില്‍ നായികയായ അപര്‍ണ ബാലമുരളിയുടെയും വില്ലന്‍ കഥാപാത്രം ജിംസണിന്റെയും അമ്മയായാണ് ലീന വേഷമിട്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here