കേരളത്തിന്റെ ഒരുമ ചിലരെ അസ്വസ്ഥരാക്കുന്നു: മുഖ്യമന്ത്രി

കേരളത്തിന്റെ ഒരുമ ചില നിക്ഷിപ്ത താല്‍പര്യക്കാരെ അസ്വസ്ഥരാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ ഒരുമയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അത്തരക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. അതുകൊണ്ട് തന്നെ കേരളത്തെ പുനര്‍നിര്‍മ്മിക്കുക എന്നത് അത്തരം ഛിദ്രശക്തികളുടെ അജണ്ടകളെ അതിജീവിക്കുക എന്നത് കൂടിയാണെന്നും മുഖ്യമന്ത്രി. ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More: ഉണ്ണിയേശുവിന്റെ പിറവി ആഘോഷമാക്കി ‘മാതാവ്’; വൈറല്‍ വീഡിയോ
പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെയും പാലങ്ങളുടെയും റോഡുകളുടെയും പുനര്‍നിര്‍മ്മാണം ഈ സാമ്പത്തിക വര്‍ഷം തീരും മുന്‍പ് പൂര്‍ത്തിയാക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. പുനര്‍നിര്‍മ്മാണത്തിന് ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. സമയബന്ധിതമായി പുനര്‍നിര്‍മ്മാണം നടപ്പാക്കുന്നത് സുസ്ഥിരതയെ ബലികഴിപ്പിച്ച് കൊണ്ടാവരുത്. സുസ്ഥിരമായ ആവാസവ്യവസ്ഥ യാഥാര്‍ത്ഥ്യമാക്കിയില്ലെങ്കില്‍ കേരളത്തിന്റെ നിലനില്‍പ്പ് ഭീഷണിയിലാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here