ദേ അടുത്ത റെക്കോര്‍ഡ്!; ‘വന്‍മതില്‍’ കടന്ന് കോഹ്‌ലി

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡ് വേട്ട അവസാനിക്കുന്നില്ല. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ കോഹ്‌ലിയുടെ പേരില്‍ പുതിയൊരു റെക്കോര്‍ഡ് എഴുതിചേര്‍ക്കപ്പെട്ടു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് വിരാട് കോഹ്‌ലി സ്വന്തം പേരില്‍ കുറിച്ചത്.
ഇന്ത്യന്‍ നായകന്‍ മറികടന്നത് സാക്ഷാല്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിനെ തന്നെ. ഇന്ത്യന്‍ മുന്‍താരം രാഹുല്‍ ദ്രാവിഡിന്റെ പേരിലുണ്ടായിരുന്ന 16 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് കോഹ്‌ലി മെല്‍ബണില്‍ മറികടന്നത്. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം 82 റണ്‍സെടുത്ത് കോഹ്‌ലി പുറത്തായെങ്കിലും ദ്രാവിഡിന്റെ റെക്കോര്‍ഡ് മറികടന്നിരുന്നു. 2002 ല്‍ ദ്രാവിഡ് നേടിയ 1137 റണ്‍സ് 2018 കലണ്ടര്‍ വര്‍ഷത്തില്‍ 1138 റണ്‍സായി കോഹ്‌ലി തിരുത്തി. മൂന്നാം ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സ് കൂടി ശേഷിക്കെയാണ് വിരാട് ഈ നേട്ടം കൈവരിച്ചത്. ഈ വര്‍ഷം വിദേശത്തുനടന്ന ടെസ്റ്റുകളില്‍ ഇന്ത്യന്‍ നായകന്റെ റണ്‍സ് നേട്ടം 1138 ആണ്.
Read More: ഖനിയില്‍ നിന്ന് ദുര്‍ഗന്ധം; ’15 തൊഴിലാളികളും മരിച്ചു?’
1983 ല്‍ വിദേശത്ത് 1065 റണ്‍സടിച്ച മൊഹിന്ദര്‍ അമര്‍നാഥും, 1971 ല്‍ 918 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌കറുമാണ് വിരാടിനും ദ്രാവിഡിനും തൊട്ടുപിന്നില്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here