ഇന്ത്യ നന്നാകണമെങ്കില്‍ മോദിക്ക് ഭരണത്തുടര്‍ച്ച വേണം: സെന്‍കുമാര്‍

കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരുന്ന കാലത്താണ് ഫോൺ ചോർത്തൽ ആരംഭിച്ചതെന്ന് മുൻ ഡിജിപി ടി.പി സെൻകുമാറിന്റെ വെളിപ്പെടുത്തൽ. ഇ-മെയിൽ ചോർത്തൽ നടപടി ആരംഭിച്ചത് തന്റെ കാലത്ത് അല്ലെന്നും സെൻ കുമാർ വ്യക്തമാക്കി. ഇന്ത്യ നന്നാകണമെങ്കിൽ മോദിക്ക് ഭരണത്തുടർച്ച ഉണ്ടാകണമെന്നും സെൻകുമാർ പറഞ്ഞു.
Read More: ശോഭയുടെ നിരാഹാരം അവസാനിച്ചു; ഇനി ശിവരാജന്റെ ഊഴം
ബിജെപി നവാഗത നേതൃസംഗമ വേദിയിലാണ് കോടിയേരി ബാലകൃഷ്ണനെതിരെ മുൻ ഡിജിപി ടി.പി സെൻകുമാർ രംഗത്തു വന്നത്. കേരളാ പോലീസ് ഫോൺ ചോർത്തൽ ആരംഭിച്ചത് കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ്. ജേക്കബ് പുന്നൂസായിരുന്നു അന്ന് ഡിജിപി. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്നത് വ്യാജ പ്രചാരണമെന്നും സെൻകുമാർ കുറ്റപ്പെടുത്തി.
Read More: തകര്‍ത്ത്.. കിടുക്കി… കലക്കി… ‘പേട്ട’യുടെ ട്രെയ്‌ലര്‍; വീഡിയോ
വിവാദമായ ഇ-മെയിൽ ചോർത്തൽ നടപടിക്ക് തുടക്കമിട്ടത് തനിക്ക് മുൻപുള്ള ഡിജിപിയാണെന്നും കുറ്റക്കാരനായ പൊ ലീസുകാരനെതിരെ നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും സെൻകുമാർ പറഞ്ഞു. പല വേദികളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും അന്നൊന്നുമില്ലാത്ത അയിത്തമാണ് ഇപ്പോൾ ചിലർ കൽപ്പിക്കുന്നത്. സത്യം പറഞ്ഞാല്‍ ‘സംഘി’യാക്കുമെങ്കിൽ എല്ലാവരും സംഘികളാകുമെന്ന് പറഞ്ഞ സെൻകുമാർ ഇനിയും സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കി. 2019 ല്‍ മാത്രമല്ല 2024 ലും മോദി പ്രധാനമന്ത്രിയായി വരണമെന്നും സെൻകുമാർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here