ശബരിമലയില്‍ യുവതികള്‍ കയറി; പകുതി മീശ വടിച്ച് രാജേഷ് വാക്കുപാലിച്ചു

ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ പകുതി മീശ എടുക്കുമെന്ന വാക്ക് പാലിച്ച് ചെങ്ങന്നൂര്‍ സ്വദേശി രാജേഷ് കുറുപ്പ്. യുവതികള്‍ പ്രവേശിച്ചാല്‍ പകുതി മീശ വടിക്കുമെന്ന തന്റെ വാക്ക് പാലിച്ചിരിക്കുകയാണെന്ന് പറഞ്ഞ് രാജേഷ് കുറുപ്പ് തന്നെ പകുതി മീശയുമായുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ബാര്‍ബര്‍ ഷോപ്പില്‍ വച്ച് മീശ വടിക്കുന്ന ചിത്രവും രാജേഷ് പങ്കുവെച്ചു. രാജേഷ് ഇന്ന് കാലത്താണ് പാതി മീശ വടിച്ച് ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ചിത്രം വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ പോസ്റ്റ് പ്രൈവറ്റ് ആക്കിയെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുകയാണ്.
ശബരിമലയില്‍ പൊലീസ് ഭക്തരുടെ നെഞ്ചത്ത് ചവിട്ടുന്നതിന്റെ ദൃശ്യമെന്ന നിലയില്‍ ഫോട്ടോഷൂട്ടിലൂടെ നിര്‍മിച്ച സ്വന്തം ഫോട്ടോ പ്രചരിപ്പിച്ച് വിവാദങ്ങളില്‍ ഇടം നേടിയ വ്യക്തിയാണ് രാജേഷ്. രാജേഷിന്റെ നെഞ്ചില്‍ പോലീസ് യൂനിഫോമിട്ട ഒരാള്‍ ചവിട്ടുന്ന ഫോട്ടോകളാണ് ശബരിമല പ്രതിഷേധത്തിനിടെ ദേശീയ തലത്തില്‍ വരെ ഷെയര്‍ ചെയ്യപ്പെട്ടത്. യഥാര്‍ത്ഥ ഫോട്ടോകള്‍ എന്ന നിലയ്ക്ക് പ്രചരിപ്പിക്കപ്പെട്ട ഈ ചിത്രങ്ങള്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെ ഉപയോഗിച്ച് ഫോട്ടോഷൂട്ടിലൂടെ തയ്യാറാക്കിയതാണ് എന്ന് പിന്നീട് തെളിഞ്ഞു. ഇത് വിവാദമാവുകയും ചെയ്തു. ഇിനു ശേഷമാണ് ഇന്ന് പാതി വടിച്ച മീശയുമായി രാജേഷ് വീണ്ടും രംഗത്തുവന്നത്. ആര്‍.എസ്.എസ്. അനുഭാവിയാണ് താനെന്നാണ് രാജേഷ് പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here