കര്‍ണാടകത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വം; എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

കര്‍ണാടത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്ന സംഭവ വികാസങ്ങളാണ് അരങ്ങേറുന്നത്. എംഎല്‍എമാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമം തുടങ്ങിയതോടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഇരു പാര്‍ട്ടി നേതാക്കളും രംഗത്ത് വന്നു. അതേസമയം, ബിജെപിയുടെ 102 എംഎല്‍എമാരെ ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് മാറ്റി.
Former Karnataka CM & BJP Leader B. S. Yeddyurappa in Delhi: Despite being the CM of Karnataka, he is doing horse trading, he promised money & ministership to our Kalaburgi MLA, that’s why we are here showing unity. We will be here for another 1-2 days. pic.twitter.com/4CB7kfiF3g
— ANI (@ANI) January 14, 2019
കോണ്‍ഗ്രസ് ജനതാ ദള്‍ (ജെഡിഎസ്) സെക്യുലര്‍ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള തൂക്കുമന്ത്രിസഭയില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്നുവെന്ന ആരോപണം നേരത്തെ മുതലെ നിലനില്‍ക്കുന്നുണ്ട്. മൂന്ന് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചുവെന്നും അതില്‍ രണ്ട് പേരെ ബിജെപി മുംബൈയിലേക്ക് മാറ്റിയെന്നും കോണ്‍ഗ്രസ് ഇന്ന് രാവിലെയാണ് ആരോപിച്ചത്. പിന്നാലെ ബിജെപി എംഎല്‍എമാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നുവെന്ന വാര്‍ത്തകളും വന്നു. ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം എംഎല്‍എമാരെ സ്വാധീനിക്കാതിരിക്കാന്‍ ബിജെപി മുഴുവന്‍ എംഎല്‍എമാരെയും ഹരിയാനയിലെ ഗുരുഗ്രാമിലുള്ള റിസോര്‍ട്ടിലേക്ക് മാറ്റി.
Read Also: ലാ ലിഗയില്‍ മെസിയുടെ നാനൂറാം ഗോള്‍
കോണ്‍ഗ്രസിലെ പത്തും ജെഡിഎസിലെ മൂന്നും എംഎല്‍എമാര്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു. എന്നാല്‍, ഭരണപക്ഷത്ത് നിന്ന് ആരും പുറത്ത് പോകില്ലെന്നും ബിജെപിയിലെ അഞ്ച് എംഎല്‍എമാരുമായി ഇപ്പോഴും ആശയവിനിമയം നടത്തി കൊണ്ടിരിക്കുകയാണെന്നും അവര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് വാദമുണ്ട്.
ബിജെപി അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുന്നുവെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ എണ്‍പതും ജെഡിഎസിന്റെ മുപ്പത്തിയേഴും സീറ്റുകള്‍ കൊണ്ടാണ് കേവല ഭൂരിപക്ഷം ഉറപ്പാക്കിയത്. ബിജെപിക്ക് 104 സീറ്റുകളാണുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here