പതിനഞ്ചുകാരിയുടെ കൊലപാതകം; പ്രതിയെ കുടുക്കിയത് ഫോണ്‍ രേഖകള്‍

അരീപ്പറമ്പില്‍ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ കാണാതായി മൂന്ന് ദിവസമായിട്ടും ബന്ധുക്കളോ നാട്ടുകാരോ മാലം സ്വദേശിയായ അജീഷിനെ സംശയിച്ചിരുന്നില്ല. എന്നാല്‍, പെണ്‍കുട്ടിയെ കാണാതായി എന്ന പരാതി ലഭിച്ച ശേഷം പൊലീസ് പെണ്‍കുട്ടിയുടെ ഫോണ്‍രേഖകള്‍ പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ നിന്നാണ് സംശയിക്കുന്നവരുടെ പട്ടികയിലെ ഒന്നാം പേരുകാരനായി അജീഷ് ഉള്‍പ്പെട്ടത്.
Read More: കോട്ടയത്ത് പതിനഞ്ചുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് മണർകാട് ഓവയ്ക്കൽ സ്വദേശിയായ പതിനഞ്ചുകാരിയെ വീട്ടിൽ നിന്ന് കാണാതായത്. വീട്ടുകാരുടെ പരാതിയിൽ അയർകുന്നം പൊലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവർ അജീഷ് ഇന്നലെ പിടിയിലായി. അവസാന സന്ദേശമെത്തിയത് അജീഷിന്റെ ഫോണിൽ നിന്നായിരുന്നു. ചോദ്യം ചെയ്യലിൽ, പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന് അജീഷ് കുറ്റസമ്മതം നടത്തി. തുടർന്നാണ് ഉച്ചയ്ക്ക് ശേഷം മൃതദേഹം കണ്ടെത്തിയത്. വീടിനു സമീപത്തെ ഹോളോബ്രിക്സ് നിർമാണ ശാലയ്ക്ക് സമീപം കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.
ഡി.വൈ.എസ്.പി ആർ. ശ്രികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും ഫോറൻസിക് സംഘവും പ്രേത പരിശോധന പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here