ശബരിമല വിഷയത്തിൽ ബിജെപി സമരം തുടരുമെന്ന് ശ്രീധരൻപിള്ള

ശബരിമല വിഷയത്തിൽ ബിജെപി സമരം തുടരുമെന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. സെക്രട്ടറിയേറ്റിനു മുന്നിലെ നിരാഹാര സമരം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് എന്‍.ഡി.എ യോഗത്തിൽ തീരുമാനമെടുക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. ശബരിമല വിഷയത്തിൽ ബിജെപി പിന്നോട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള വ്യക്തമാക്കി. സമരവുമായി തന്നെ മുന്നോട്ടു പോകും. എന്നാൽ സമരത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം ഉണ്ടായേക്കുമെന്നും നിരാഹാര സമരം അവസാനിപ്പിക്കുന്നതു സംബന്ധിച്ചു എന്‍.ഡി.എ യോഗത്തിൽ തീരുമാനമെടുക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
Read More: ‘ട്രോള്‍ സമര്‍പ്പയാമി’; ശശികലയുടെ ‘ശതം സമര്‍പ്പയാമി’ സൂപ്പര്‍ഹിറ്റാക്കി ട്രോളന്‍മാര്‍
ശബരിമല നട അടച്ചു കഴിഞ്ഞു സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരസമരം തുടരുന്നതിനോടു ബി.ജെ.പിക്കുള്ളിൽ തന്നെ എതിർപ്പ് ഉണ്ട് .സമരത്തിന്റെ ആദ്യ ദിനങ്ങളെ അപേക്ഷിച്ച് പ്രവർത്തകരുടെ എണ്ണവും കുറഞ്ഞതോടെ നിരഹാരം സമരം അവസാനിപ്പിച്ച് ശബരിമല കർമസമിതിയുമായി ചേർന്ന് സമരങ്ങൾ ആസൂത്രണം ചെയ്യുവനാണ് ബി.ജെ.പി. ശ്രമം. കർമസമതിയുടെ നേതൃത്യത്തിൽ നാളെ അയ്യപ്പ ഭക്തസംഗമം തിരുവനന്തപുരത്ത് നടക്കും. അതേ സമയം, ശബരിമലയെ നിരീശ്വരവാദികളിൽ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻഡിഎ സംഘം ഇന്ന് ഗവർണറെ കണ്ട് കത്ത് നൽകി.
60 ലക്ഷത്തിലേറെ വിശ്വാസികളുടെ ഒപ്പ് ശേഖരിച്ച് ഗവർണർക്ക് സമർപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here