ബൗണ്ടറി ലൈനില്‍ അമ്പരപ്പിച്ച് മക്കല്ലം; വീഡിയോ വൈറല്‍

ബൗണ്ടറി ലൈനില്‍ അമ്പരപ്പിക്കുന്ന പ്രകടനവുമായി ബ്രണ്ടന്‍ മക്കല്ലം. വയസ് 37 ആയിട്ടും കായിക ക്ഷമതക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് മക്കല്ലം. തകര്‍പ്പന്‍ ഫീല്‍ഡിംഗിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്നിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ ബാറ്റ്‌സ്മാന്‍.
No catch but how did Brendon McCullum stop this from going for a boundary!?#BBL08 | @BKTtires pic.twitter.com/BZagW88nQ7
— cricket.com.au (@cricketcomau) January 20, 2019
ബിഗ് ബാഷ് ടി20 ലീഗില്‍ ബ്രിസ്‌ബെയിന്‍ ഹീറ്റിന് എതിരെയായിരുന്നു മക്കല്ലത്തിന്റെ ബൗണ്ടറി ലൈനിനരികിലെ മാജിക്. മത്സരത്തിന്റെ പതിനാറാം ഓവറിലാണ് സംഭവം. സിഡ്‌നി സിക്‌സേഴ്‌സിന്റെ ജെയിം വിന്‍സെയാണ് പന്ത് ഉയര്‍ത്തിയടിച്ചത്, ലോങ് ഓണില്‍ മക്കല്ലം പന്ത് പിടിച്ചെങ്കിലും ബാലന്‍സ് തെറ്റി ബൗണ്ടറി ലൈനിലേക്ക് വീണു. എന്നാല്‍ വിദഗ്ധമായി പന്ത് തട്ടിമാറ്റി. പന്ത് തട്ടിമാറ്റുമ്പോള്‍ മക്കല്ലത്തിന്റെ ശരീരം ബൗണ്ടറി ലൈനില്‍ കൊണ്ടതുമില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here