പാലക്കാട് എം.ബി രാജേഷ് തന്നെ സ്ഥാനാര്‍ത്ഥിയായേക്കും; ബിജെപിക്ക് വേണ്ടി ശോഭാ സുരേന്ദ്രന്‍?

തുടർച്ചയായി രണ്ട് തവണ വിജയിച്ച എം.ബി രാജേഷിനെ വീണ്ടും സ്ഥാനാർത്ഥിയാക്കുമോയെന്നാണ് പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ പ്രധാന ചർച്ച. യുഡിഎഫ് സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിച്ചേക്കും. മികച്ച സ്ഥാനാർത്ഥിയെ നിർത്തി നേട്ടമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
Read Also: ഒരേയൊരു കോഹ്‌ലി; ലോകക്രിക്കറ്റിന്റെ നായകന്‍
തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ചവര്‍ മത്സരരംഗത്തു നിന്ന് മാറി നില്‍ക്കണമെന്ന പാർട്ടി തീരുമാനം എം.ബി രാജേഷിന്റെ കാര്യത്തില്‍ സി.പി.എം നടപ്പാക്കുമോ എന്നാണ് പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉയരുന്ന പ്രധാന ചോദ്യം. മറ്റ് പേരുകളൊന്നും ഇതുവരെ ഉയർന്നു വന്നിട്ടുമില്ല. മണ്ഡലത്തിലെ പ്രകടനം കണക്കിലെടുത്ത് രാജേഷിന് ഇളവ് നൽകുമെന്നാണ് ഒരു വിഭാഗം പ്രതീക്ഷിക്കുന്നത്.
Read Also: തമിഴില്‍ മഞ്ജു വാര്യരുടെ മാസ് എന്‍ട്രി; വെട്രിമാരന്‍ ചിത്രത്തില്‍ നായകന്‍ ധനുഷ്
ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കാതെ പാലക്കാട് സീറ്റില്‍ മത്സരിക്കുമെന്ന വാശിയിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം. ഡി.സി.സി. പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്റെ പേരാണ് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. ഷാഫി പറമ്പിലിന്റെ പേരും ചർച്ചയായെങ്കിലും സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കില്ലെന്നാണ് സൂചന. ഒ.ബി.സി സെല്‍ അദ്ധ്യക്ഷന്‍ സുമേഷ് അച്യുതന്റെയും നെതര്‍ലാന്‍ഡ്‌സിലെ ഇന്ത്യന്‍ അംബാസിഡർ വേണു രാജാമണിയുടേയും പേരുകളും ചർച്ചയാകുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോരാട്ടം നടത്തി രണ്ടാമതെത്തിയ ശോഭ സുരേന്ദ്രനും സി കൃഷ്ണകുമാറുമാണ് ബി.ജെ.പിയുടെ പരിഗണനയിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here