‘അന്ന് പത്മശ്രീ കിട്ടുമ്പോഴും പ്രിയദർശന്റെ സെറ്റിൽ; ഇന്നും പ്രിയന്റെ തന്നെ സെറ്റിൽ’: മോഹൻലാൽ

പത്ഭൂഷൻ ലഭിച്ചതിൽ സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്ന് മോഹൻലാലിന്റെ പ്രതികരണം. കൂടെ സഞ്ചരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും മോഹൻലാൽ 24 നോട് പറഞ്ഞു.
ഹൈദാരാബാദിൽ പ്രിയദർശന്റെ മരക്കാർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് തനിക്ക് പത്മഭൂഷൻ കിട്ടിയെന്ന കാര്യം അറിയുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ഹൈദരാബാദിൽ തന്നെ പ്രിയന്റെ കാക്കകുയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽവെച്ചായിരുന്നു തനിക്ക് ആദ്യമായി പത്മശ്രീ ലഭിക്കുന്നതെന്നും, ഇപ്പോൾ പ്രിയദർശന്റെ സെറ്റിൽ തന്നെ പത്മഭൂഷൻ ലഭിച്ചുവെന്ന് വാർത്ത അറിയുന്നത് വലിയൊരു നിമിത്തമായി തോന്നുന്നുവെന്നും മോഹൻലാൽ പറയുന്നു.
Read More : പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൻ; പ്രണബ് മുഖർജിക്ക് ഭാരതരത്‌ന
സിനിമാ ജീവിതത്തിൽ ഉടനീളം ഒരുമിച്ച് സഞ്ചരിച്ച് വ്യക്തികളാണ് തങ്ങളെന്നും അദ്ദേഹത്തിന്റെ സെറ്റിൽ തന്നെ തന്നെ തേടി ഇതുപോലൊരു സന്തോഷ വാർത്ത എത്തിയത് ഇരട്ടി മധുരമായി തോന്നുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here