ലോക പ്രപഞ്ച ശക്തിയായ അയ്യപ്പന്റെ അനുഗ്രഹമുള്ള മോദിയെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല: ശ്രീധരന്‍പിള്ള

മോദിയുടെ ജൈത്രയാത്ര തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. തൃശൂരില്‍ നടക്കുന്ന യുവമോര്‍ച്ചാ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകാരാധ്യനായ പ്രധാനമന്ത്രിയെ ആര്‍ക്കും തകര്‍ക്കാനാവില്ല. ലോക പ്രപഞ്ച ശക്തിയായ അയ്യപ്പസ്വാമിയുടെ അനുഗ്രഹവും ആശീര്‍വാദവുമുള്ള മോദിയെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല. മോദി ഭരണമാണ് നാടിന് ഇനിയും ആവശ്യമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. നമുക്ക് ഇനിയും വേണ്ടത് മോദി ഭരണമാണെന്നും ആ മുദ്രാവാക്യം കേട്ട് തിരുവനന്തപുരത്തിരിക്കുന്ന രാക്ഷസന്‍മാര്‍ ഭയചകിതരാകണമെന്നും ശ്രീധരന്‍പിള്ള തൃശ്ശൂരില്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here