സോളാര്‍ ഉപയോഗിച്ച് ചോളം വറുത്തെടുക്കുന്ന 75 കാരി സെല്‍വമ്മ; വൈറല്‍ വീഡിയോ

ബംഗളൂരുവിലെ വിദാന്‍ സൗധയ്ക്ക് മുന്‍പില്‍ കഴിഞ്ഞ 20 വര്‍ഷമായി ചോളം വറുത്തെടുത്ത് വില്‍ക്കുന്ന ജോലിയാണ് 75 കാരിയായ സെല്‍വമ്മയുടേത്. വറുത്ത ചോളം വില്‍ക്കുന്ന സെല്‍വമ്മ എല്ലാവര്‍ക്കും പതിവ് കാഴ്ചയാണ്. എന്നാല്‍, കഴിഞ്ഞ കുറച്ച് നാളുകളായി സെല്‍വമ്മ ചോളം വറുക്കുന്നത് സോളാറിന്റെ സഹായത്തോടെയാണ്. സോളാര്‍ ശക്തി ഉപയോഗിച്ചുള്ള ഫാന്‍ കറക്കിയാണ് ചോളം വറുത്തെടുക്കുന്നത്.
— Raghurama Sastry M (@raghu_madgula) January 24, 2019
ലിഥിയം അയേണ്‍ ബാറ്ററി ഉപയോഗിച്ചാണ് സോളാര്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. സാധാരണ രീതിയില്‍ വറുത്തെടുക്കുമ്പോള്‍ കൈയില്‍ പൊള്ളലേല്‍ക്കുകയോ മറ്റ് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയോ ചെയ്യാറുണ്ട്. സോളാര്‍ ഫാന്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ബുദ്ധിമുട്ടുകളെല്ലാം മാറിയെന്ന് സെല്‍വമ്മ തന്നെ പറയുന്നു. സോളാര്‍ ഫാന്‍ ഉപയോഗിച്ച് ചോളം വറുത്തെടുക്കുന്ന സെല്‍വമ്മയുടെ വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുന്നത്.
Bengaluru’s 75-year-old Selvamma goes high-tech using a solar-powered fan to grill corn on the roadside near Vidhana Soudha. The equipment can run LED light and power regulated fan. pic.twitter.com/8lGIhv0Qm1
— Pushkar V (@pushkarv) January 24, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here