സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഈ മാസം അവസാനം പൂര്‍ത്തിയാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിമാരോട് രാഹുല്‍

ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. പ്രാദേശിക സഖ്യങ്ങളുടെ കാര്യത്തില്‍ വേഗത്തില്‍ തീരുമാനം എടുക്കാനും രാഹുല്‍ ഗാന്ധി ജനറല്‍ സെക്രട്ടറിമാരോട് പറഞ്ഞു. കിഴക്കന്‍ ഉത്തര്‍ പ്രദേശിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാഹുല്‍ ഗാന്ധിക്കൊപ്പം തിങ്കളാഴ്ച ലഖ്നൌവിലെത്തും.
ലഖ്നൌവില്‍ വന്‍ സ്വീകരണമാണ് ഇരുവര്‍ക്കും ഒരുക്കിയിരിക്കുന്നത്.ഈ മാസം അവസാനത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി മാര്‍ച്ച് ആദ്യ വാരത്തോടെ പൂര്‍ണ്ണമായും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ നിര്‍ദ്ദേശിച്ചത്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അര്‍ഹമായാ പ്രാതിനിധ്യം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടാകുമെന്നും, പ്രാദേശിക സഖ്യങ്ങളുടെ കാര്യത്തില്‍ വേഗത്തില്‍ തീരുമാനം എടുക്കാന്‍ യോഗത്തില്‍ തീരുമാനം ഉണ്ടായതായി എഐസിസി സഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു.
യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇരുവരും രാഹുല്‍ ഗാന്ധിക്കൊപ്പം തിങ്കളാഴ്ച ലഖ്നൌവിലെത്തും. മൂന്ന് പേരുടെയും വരവ് വന്‍ ശക്തി പ്രകടനമാക്കി മാറ്റാനും യോഗം തീരുമാനിച്ചു. ലഖ്നൌ വിമാനത്താവളം മുതല്‍ കോണ്‍ഗ്രസ് ഓഫീസ് വരെ മൂവരും റോഡ് ഷോ നടത്തും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള മാര്‍ഗരേഖയില്‍ എഐസിസി നേരത്തെ ധാരണയില്‍ എത്തിയിരുന്നു. പിസിസി അധ്യക്ഷന്മാരും തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷന്മാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here