സിപിഐ മത്സരിക്കുന്ന 4 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ അടുത്തമാസം ആദ്യവാരം പ്രഖ്യാപിക്കും

സംസ്ഥാനത്ത് സി പി ഐ മത്സരിക്കുന്ന 4 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കും. ഓരോ മണ്ഡലങ്ങളിലേക്കും മൂന്നു വീതം പേരുകള്‍ നിര്‍ദേശിക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. അതിനിടെ സീറ്റ് വിഭജനം സംബന്ധിച്ച പ്രാഥമിക ചര്‍ച്ച നാളത്തെ ഇടതുമുന്നണി യോഗത്തിലുണ്ടായേക്കും.
തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുക. സ്ഥാനാര്‍ഥികളാകാന്‍ യോഗ്യതയുള്ള മൂന്നു പേരുകള്‍ വീതം നിര്‍ദേശിക്കാന്‍ എട്ട് ജില്ലാ കമ്മിറ്റികള്‍ക്കാണ് സിപിഐ നിര്‍ദേശം നല്‍കിയത്. മാവേലിക്കര മണ്ഡലം വ്യാപിച്ചുകിടക്കുന്ന കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ കമ്മിറ്റികളും വയനാട് മണ്ഡലം വ്യാപിച്ചു കിടക്കുന്ന വയനാട് ,കോഴിക്കോട് മലപ്പുറം ജില്ലാ കമ്മറ്റികളും മൂന്നു പേരുകള്‍ വീതം നിര്‍ദേശിക്കണം.
തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളില്‍ അതത് ജില്ലാ കമ്മിറ്റികള്‍ പേരുകള്‍ നല്‍കണം. മാര്‍ച്ച് 1 ന് 8 ജില്ലാ കമ്മിറ്റികളും ചേര്‍ന്ന് പേരുകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. രണ്ടിന് ഇടതു മുന്നണി ജാഥകള്‍ തൃശൂരില്‍ സമാപിച്ചശേഷം 3ന് എക്‌സിക്യൂട്ടീവും 4 ന് സംസ്ഥാന കൗണ്‍സിലും തൃശൂരില്‍ തന്നെ ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപം നല്‍കും.
നാളെയും മറ്റന്നാളുമായി തിരുവനന്തപുരത്ത് സിപിഐ നേതൃയോഗങ്ങള്‍ ചേരുന്നുണ്ട്. സീറ്റു വിഭജന പ്രാഥമിക ചര്‍ച്ച നാളെ തിരുവനന്തപുരത്ത് ചേരുന്ന ഇടതു മുന്നണി യോഗവും ചര്‍ച്ച ചെയ്യും. .കേരള സംരക്ഷണ യാത്രയുടെ ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ടയെന്ന് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ ട്വന്റി ഫോറിനോട് പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ യോഗത്തില്‍ ധാരണയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here