‘ദേവഗൗഡ ഉടൻ മരിക്കും’; ബി.ജെ.പി നേതാവിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്

ദേവഗൗഡ ഉടൻ മരിക്കുമെന്ന് പറയുന്ന ബിജെപി നേതാവിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്. ഹാസനിൽ നിന്നുള്ള എം.എൽ.എയായ പ്രീതം ഗൗഡ ഒരു ജെ.ഡി.എസ് എം.എൽ.എയുടെ മകനോട് സംസാരിക്കുന്ന സംഭാഷണമാണ് ചോർന്ന് വന്നത്. ദേവഗൗഡ ഉടൻ മരിക്കും കുമാരസ്വാമിയും അസുഖബാധിതനാണ്. ജെ.ഡി.എസും ഉടൻ ചരിത്രമാകും പ്രീതംഗൗഡ പറയുന്നു.
യെദ്യൂരപ്പയുമായി ചേർന്നാണ് പ്രീതംഗൗഡ ഇക്കാര്യം പറഞ്ഞതെന്ന് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. ജെ.ഡി.എസ് എം.എൽ.എമാരെ പണം കൊടുത്തു വാങ്ങാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും കുമാരസ്വാമി പറഞ്ഞു.
Read More : മന്ത്രിസ്ഥാനത്തെ ചൊല്ലി ജെ.എഡി.എസില്‍ ഭിന്നത; സംസ്ഥാന നേതാക്കളെ ദേവഗൗഡ ചര്‍ച്ചയ്ക്ക് വിളിച്ചു
വാർത്ത വന്നതിന് പിന്നാലെ ജെ.ഡി.എസ് പ്രവർത്തകർ പ്രീതംഗൗഡയുടെ വീടാക്രമിച്ചു. ആക്രമണത്തിൽ ബി.ജെ.പി പ്രവർത്തകന് പരിക്കേറ്റിട്ടുണ്ട്. ഓഡിയോ ക്ലിപ്പ് വിവാദത്തിൽ കർണാടക നിയമസഭയിലും പ്രതിഷേധമുണ്ടായി. ബഹളത്തെ തുടർന്ന് സ്പീക്കർക്ക് സഭ നിർത്തിവെക്കേണ്ടി വന്നിരുന്നു.
ജനതാദള്‍(എസ്) എം.എല്‍.എ. നാഗനഗൗഡ കണ്ഡകൂറിന്റെ മകന്‍ ശരണഗൗഡയുമായി യെദ്യൂരപ്പ സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നാഗനഗൗഡ കണ്ഡകൂറിനെ കൂറുമാറ്റാന്‍ പത്തുകോടി രൂപയും മന്ത്രിപദവിയും വാഗ്ദാനംചെയ്‌തെന്നാണ് യെദ്യൂരപ്പ വാഗ്ദാനം ചെയ്തത്. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് യെദ്യൂരപ്പ സത്യം തുറന്നു പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here