റഫാല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍; പ്രതിപക്ഷ പ്രതിഷേധം തുടരുന്നു

റഫാല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍. പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് സഭയില്‍ വച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ലോക്സഭയിലും വയ്ക്കും. പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷം വലിയ പ്രതിഷേധം നടത്തുകയാണ്. പ്രതിഷേധത്തില്‍ രാഹുല്‍ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ലോക്സഭയിലും ഈ റിപ്പോര്‍ട്ട് വയ്ക്കും വയ്ക്കും. ചൗകിദാര്‍ റിപ്പോര്‍ട്ട് എന്നാണ് രാഹുല്‍ഗാന്ധി സിഎജി റിപ്പോര്‍ട്ടിനെ വിശേഷിപ്പിച്ചത്.
ReadMore: റഫാല്‍; സിഎജി റിപ്പോര്‍ട്ടിന് രാഷ്ട്രപതിയുടെ അംഗീകാരം
പാര്‍ലമെന്റിന്റെ അന്വേഷണ സമിതി ഈ റിപ്പോര്‍ട്ട് പരിശോധിക്കില്ലെന്നാണ് സൂചന. അടുത്ത പാര്‍ലെമെന്റ് സമ്മേളനം ഈ റിപ്പോര്‍ട്ട് സഭയിലുണ്ടാകും. വിമാനങ്ങളുടെ വിലയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ലെന്നാണ് സൂചന. രാജ്യസുരക്ഷ മുൻനിർത്തി വിലവിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന കേന്ദ്ര സർക്കാരിന്റെ കർശന നിർദേശത്തെ തുടര്‍ന്നാണ് വിലവിവരം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കാത്തത്. മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ‌് മെഹ‌്റിഷിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ട് വോള്യങ്ങളിലായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. റിപ്പോർട്ടിന് ഇന്നലെയാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്.
ReadMore: റഫാല്‍; കേന്ദ്രത്തിനെതിരെ കൂടുതല്‍ രേഖകള്‍ പുറത്ത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here