റഫാല്‍; വിലയുടെ കാര്യത്തിലും കേന്ദ്രത്തിന്റെ കള്ളം പൊളിഞ്ഞെന്ന് രാഹുല്‍ ഗാന്ധി

റഫാല്‍ ഇടപാടില്‍ വിലയുടെ കാര്യത്തിലും കേന്ദ്രസര്‍ക്കാരിന്റെ കള്ളം പൊളിഞ്ഞെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബെഞ്ച് മാര്‍ക്ക് വിലയേക്കാള്‍ 55 ശതമാനം വര്‍ധിച്ചു. പുതിയ കരാറിന് സര്‍ക്കാര്‍ പറഞ്ഞ കാരണങ്ങള്‍ പൊളിഞ്ഞതായും മോദിയുടെ കരാര്‍ പ്രകാരം വിമാനങ്ങള്‍ ഇന്ത്യയിലെത്തുന്നത് വൈകുമെന്നും രാഹുല്‍ പറഞ്ഞു. പഴയ കരാറിനേക്കാള്‍ 20 ശതമാനം കുറവാണ് പുതിയ കരാറെന്നാണ് നേരത്തെ അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍ ഇത് കള്ളമാണെന്ന് സിഎജി റിപ്പോര്‍ട്ട് തെളിയിച്ചതായും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇടപാടിലൂടെ ദസോ ഏവിയേഷന് കോടികളുടെ ലാഭമുണ്ടാക്കി നല്‍കി. ബാങ്ക് ഗ്യാരന്റി ഒഴിവാക്കിയതിലാണ് അഴിമതിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. റഫാല്‍ ഇടപാടില്‍ വീണ്ടും മോദിയെ ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ച രാഹുല്‍ ഗാന്ധി തുറന്ന ചര്‍ച്ചയ്ക്ക് മോദി തയ്യാറുണ്ടോയെന്നും ചോദിച്ചു. സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളോട് വിയോജിക്കുന്നു. പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ വിയോജനക്കുറിപ്പ് റിപ്പോര്‍ട്ടില്‍ എന്തു കൊണ്ട് ഇടംപിടിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
Read Also: മുല്ലക്കര രത്‌നാകരന്‍ സി പി ഐ കൊല്ലം ജില്ലാ സെക്രട്ടറി
നേരത്തെ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പി.മാര്‍ കടലാസ് വിമാനങ്ങള്‍ പറത്തി പ്രതിഷേധിച്ചിരുന്നു. ലോക്‌സഭാ സമ്മേളനത്തിന്റെ അവസാനദിവസമായ ഇന്ന് യു.പി.എ. അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി. റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കുന്നതിനു മുമ്പായിരുന്നു കോണ്‍ഗ്രസ് എം.പി.മാരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.മോദിയുടെയും അനില്‍ അംബാനിയുടെയും ചിത്രം പതിപ്പിച്ച കടലാസ് വിമാനങ്ങള്‍ പറത്തിയായിരുന്നു പ്രതിഷേധം.
വിമാനങ്ങളുടെ വിലയെക്കുറിച്ച് സി.എ.ജി. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. രാജ്യസുരക്ഷ മുന്‍നിര്‍ത്തി വിലവിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് വിലവിവരം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കാത്തത്. മുന്‍ കേന്ദ്ര ധനകാര്യ സെക്രട്ടറി കൂടിയായ രാജീവ് മെഹ
ര്‍ഷി രണ്ട് വോള്യങ്ങളിലായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. റിപ്പോര്‍ട്ടിന് ഇന്നലെയാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.
Read Also: മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ
റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് എം.പി.മാര്‍ സഭയില്‍ പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ തെലുങ്കുദേശം പാര്‍ട്ടിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും എം.പി.മാരും പ്രതിഷേധവുമായി രംഗത്തിറങ്ങി. ആന്ധ്രയ്ക്ക് പ്രത്യേക പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ടി.ഡി.പി.യുടെ പ്രതിഷേധം. കേന്ദ്രസര്‍ക്കാരിനെതിരെയാണ് തൃണമൂല്‍ എം.പി.മാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here