പുല്‍വാമ ഭീകരാക്രമണം; ഭീകരര്‍ ഉപയോഗിച്ചത് യൂറിയയെന്ന് എന്‍ഐഎ; 12 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു

പുല്‍വാമ ഭീകരാക്രമണത്തില്‍ ഭീകരര്‍ ഉപോഗിച്ചത് വളം നിര്‍മ്മിക്കാനും മറ്റും ഉപയോഗിക്കുന്ന യൂറിയ എന്ന് എന്‍ഐഎ. ആര്‍ഡിഎക് ആണ് ഭീകരര്‍ ഉപയോഗിച്ചതെന്നായിരുന്നു പ്രഥാമിക നിഗമനം. സ്‌ഫോടനം നടന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ നിന്നുമാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത് യൂറിയ ആണെന്ന് വ്യക്തമായത്. അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ എന്‍ഐഎ സംഘം കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
സ്‌ഫോടനത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്‌സ് ആണെന്നായിരുന്നു സിആര്‍പിഎഫ് വൃത്തങ്ങള്‍ ഇന്നലെ വ്യക്തമാക്കിയത്. എന്നാല്‍ ഇത്ര അളവില്‍ ആര്‍ഡിഎക്‌സ് സംഭവ സ്ഥലത്തേക്ക് ഭീകരര്‍ എങ്ങനെ എത്തിച്ചു എന്നത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്ന ചോദ്യമായിരുന്നു. ശക്തമായ സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് ഭീകരര്‍ക്ക് ആര്‍ഡിഎക്‌സ് സ്ഥലത്ത് എത്തിക്കാന്‍ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ആര്‍ഡിഎക്‌സ് ആല്ല, യൂറിയ ആണ് ഉപയോഗിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായത്.
ആക്രമണത്തിന് ശേഷം ഇന്നലെ എന്‍ഐഎ സംഘം ഫോറന്‍സിക് റിപ്പോര്‍ട്ട് ശേഖരിച്ചിരുന്നു. വിദഗ്ധരായ ബാലിസ്റ്റിക് എക്‌സ്‌പേര്‍ട്ട്‌സിന്റെയും രാസപരിശോധകരുടേയും സാന്നിദ്ധ്യത്തില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നിന്നുമാണ് യൂറിയ ഉപയോഗിച്ച കാര്യം വ്യക്തമായത്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ഭീകരര്‍ക്ക് സഹായവുമായി എത്തിയെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍ . ഇതുമായി ബന്ധപ്പെട്ടാണ് 12 പേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. യൂറിയ എങ്ങനെ ശേഖരിച്ചു, എങ്ങനെ ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളവരോട് അന്വേഷണ സംഘം ചോദിച്ചറിയുന്നത്. ഇതേക്കുറിച്ച് ചില കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ടെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നത്. പാക്കിസ്ഥാനിന്റെ ചാര ഏജന്‍സിക്ക് സ്‌ഫോടനവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. പാക്കിസ്ഥാന് ആക്രമണവുമായി ബന്ധമുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. ശക്തമായ അന്വേഷണം വേണമെന്ന നിര്‍ദ്ദേശമാണ് എന്‍ഐഎക്ക് നല്‍കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here