Advertisement

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍; പ്രദേശവാസികള്‍ നാളെ കുണ്ടന്നൂര്‍ ജംഗഷനില്‍ സമരം നടത്തും

December 12, 2019
0 minutes Read

മരടില്‍ വന്‍ പ്രതിഷേധത്തിനൊരുങ്ങി പ്രദേശവാസികള്‍. ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നാളെ സമരം നടത്തും. മരടില്‍ പൊളിക്കുന്ന ഫ്‌ളാറ്റുകള്‍ക്ക് സമീപമുള്ള വീടുകളിലെ സ്ത്രീകളും, കുട്ടികളമടക്കമുള്ളവരാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്.

ഫ്‌ളാറ്റുകള്‍ സ്‌ഫോടനത്തിലൂടെ പൊളിക്കുമ്പോള്‍ തങ്ങളുടെ വീടുകള്‍ തകരുമെന്ന ഭയത്തിലാണിവര്‍. ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്താതെ സര്‍ക്കാരും നഗരസഭയും വഞ്ചിച്ചെന്നാണ് ഇവരുടെ പരാതി.
തങ്ങളുടെ പരാതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നാളെ കുണ്ടന്നൂര്‍ ജംഗഷനില്‍ സമരം നടത്തും. എന്നിട്ടും പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ ഹൈവേ ഉപരോധമടക്കമുള്ള സമരങ്ങള്‍ക്കാണ് നാട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top