ചൈനീസ് ത്രീഡി വൂള്‍ഫ് ടോട്ടം ഐ.എഫ്.എഫ്.കെ. ഉദ്ഘാടന ചിത്രം

ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമാണ് ഫ്രഞ്ച് സംവിധായകന്‍ ജീന്‍ ജാക്വിസ് അനോഡ് സംവിധാനം ചെയ്ത വൂള്‍ഫ് ടോട്ടം. ഉദ്ഘാടന ചിത്രമാണ് ഓരോ മേളയുടേയും മുഖം നിശ്ചയിക്കുക എന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ചലച്ചിത്ര ആസ്വാദകര്‍ ചിത്രത്തെ കാത്തിരിക്കുന്നത്. ചൈനീസ് ത്രീഡി ചിത്രമായ വൂള്‍ഫ് ടോട്ടം, 2004 ല്‍ പുറത്തിറങ്ങിയ ചൈനീസ് അര്‍ദ്ധ ആത്മകഥാപരമായ വൂള്‍ഫ് ടോട്ടം എന്ന നോവലിനെ അധികരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ചെന്നായ്ക്കളെ കൊന്നൊടുക്കാനായി മംഗോളിയയിലെത്തുന്ന ചെന്‍ സെന്‍ എന്ന യുവാവ് പിന്നീട് ഒരു ചെന്നായ കുഞ്ഞിനെ എടുത്ത് വളര്‍ത്തുന്നതാണ് പ്രമേയം. മനുഷ്യനും മറ്റ് ജീവികളും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ പറയുകയാണ് ജാക്വിസ് ഈ ചിത്രത്തിലൂടെ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here