മൂന്ന് ദിവസം നീളുന്ന ഹാര്‍ട് ഓഫ് ഏഷ്യ ഉച്ചകോടിയ്ക്ക് തുടക്കമായി

മൂന്ന് ദിവസം നീളുന്ന ഹാര്‍ട് ഓഫ് ഏഷ്യ ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കമായി.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഖനിയും ചേര്‍ന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ തന്നെ യുദ്ധമുഖമായ അഫ്ഗാനില്‍ സമാധാനവും സുസ്ഥിരതയും കൊണ്ടുവരിക, പ്രാദേശിക ബന്ധം വളര്‍ത്തുക എന്നീ ലക്ഷ്യത്തോടെയാണ് ഹാര്‍ട് ഫോര്‍ ഏഷ്യ ഉച്ചകോടി ആരംഭിച്ചിരിക്കുന്നത്.
ഏഷ്യയുടെ ഹൃദയമാണ് അഫ്ഗാനിസ്ഥാന്‍, ഹൃദയത്തിനുണ്ടാകുന്ന അശാന്തി മൊത്തം പ്രദേശത്തേയും ബാധിക്കുമെന്ന് ഉദ്ഘാടനത്തിനുശേഷം നവാസ് ഷെരീഫ് പറഞ്ഞു. അഫ്ഗാന്റെ ശത്രുക്കള്‍ പാക്കിസ്ഥാന്റെയും ശത്രുക്കളാണെന്നും അദ്ധേഹം പറഞ്ഞു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിദേശകാര്യ മന്ത്രിമാരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജും പങ്കെടുക്കുന്നുണ്ട്. ഇസ്താമ്പൂളിലാണ് ഉച്ചകോടി നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here