വെള്ളാപ്പള്ളിയുടെ പാര്‍ടി ചിഹ്നത്തിനെതിരെ കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് ചിഹ്നത്തോട് സദൃശമുള്ള ചിഹനം പാര്‍ടിയ്ക്ക് നല്‍കിയതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ്സിന്റെ ചിഹ്നമായ കൈപ്പത്തിയോട് സാദൃശ്യമുള്ള ചിഹ്നം വെള്ളാപ്പള്ളി പുതിയ പാര്‍ടിയ്ക്ക് നല്‍കിയതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
ഡിസംബര്‍ 5 ന് തിരുവനന്തപുരത്ത് അവസാനിച്ച സമത്വ മുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തിലാണ് വെള്ളപ്പള്ളി പുതിയ പാര്‍ടിയെ പ്രഖ്യാപിച്ചത്. കടുത്ത നിലപാടാണ് കോണ്‍ഗ്രസ് സമത്വ മുന്നേറ്റ യാത്രയോട് എടുത്തിരുന്നത്. സമത്വ മുന്നേറ്റ യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കോണ്‍ഗ്രസില്‍ അച്ചടക്ക നടപതി എടുത്തു കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here