സല്മാന് ഇനി ഫ്രീ മാന്‍

സല്മാന് ഖാന് ഓടിച്ചിരുന്ന കാറിടിച്ച് ഒരാള്‍ മരിച്ചെന്ന കേസില്‍ താരത്തെ ഹൈക്കോടതി വെറുതെ വിട്ടു. സല്‍മാനെതിരായ കേസ് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്.
താരം മദ്യപിച്ചിരുന്നു എന്നതിന് തെളിവില്ലെന്ന് കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ സല്‍മാന്റെ പാസ്പോര്ട് തിരിച്ച സല്‍കും.
2002 സെപ്റ്റംബര്‍ 28നാണ് സല്മാന് ഖാന് സഞ്ചരിച്ചിരുന്ന ലാന്‍സ് ക്രൂയിസര്‍ കാര്‍ ബാന്ദ്ര ഹില്‍ റോഡിലെ തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആളുടെ മേല്‍ പാഞ്ഞുകയറിയത്. നൂറുള്ള ശരീഫ് എന്ന ഇയാള്‍ മരിച്ചു. തുടര്‍ന്ന് സല്മാന് ഖാനെതിരെ കേസെടുക്കുകയും വിചാരണക്കോടതി സല്‍മാനെ 5 വര്‍ഷത്തേക്ക് കഠിന തടവിന് ശിക്ഷികക്കുകയും ചെയ്തു. ഇതിനെതിരെ സല്മാന് നല്കിയ ഹരജിയിലാണ് ബോംബെ ഹൈക്കോടതി വിധി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here