ഇന്ന് ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനം.

ഇന്ന് ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനം. ഊര്‍ജ്ജസ്രോതസ്സുകളുടെ അമിത ഉപയോഗം ഈ ദിനത്തിന്റെയും പ്രാധാന്യം കൂട്ടുന്നു.
വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതി ബില്ലിനെ കുറിച്ചോര്‍ത്ത് ആവലാതിപ്പെടാത്തവരുണ്ടാകില്ല. എന്നാല്‍ അവയുടെ ഉപയോഗം കുറയ്ക്കാമെന്ന് കരുതിയാലോ. അത്ര എളുപ്പമായിരിക്കുകയുമില്ല. ടിവി, ഫ്രിഡ്ജ്, കംപ്യൂട്ടര്‍ തുടങ്ങിയവ അനിഷേധ്യമായി മാറിയ കാലത്ത് ഉപയോഗം കുറയ്ക്കാന്‍ പറഞ്ഞാല്‍ ചുറ്റിപ്പോകും സംശയമില്ല. എന്നാല്‍ പ്രകൃതിദത്ത ഊര്‍ജസ്രോതസ്സുകളെ ഉപയോഗപ്പെടുത്തുന്നതു വഴി ഈ പ്രശ്‌നം ഒരു പരിധി വരെ ഇല്ലാതാക്കാം. സോളാര്‍ എനര്‍ജി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഇതിന് ഏറെ സഹായകമാണ്. വ്യാവസായികാടിസ്ഥാനത്തില്‍ കാറ്റിനെ ഉപയോഗപ്പെടുത്തി കാറ്റാടിപ്പാടങ്ങള്‍ നിര്‍മ്മിച്ചുള്ള വൈദ്യുതി ഉത്പാദനവും ഇന്ന് വളരെ പുരോഗമിച്ചു കഴിഞ്ഞു.
വൈദ്യുതിയുടെ മാത്രമല്ല ഇന്ധനത്തിന്റെ ഉപയോഗവും കുറയ്‌ക്കേണ്ടത് ആവശ്യമാണ്. നാം അനാവശ്യമായി കത്തിച്ചുകളയുന്ന ഇന്ധനമാകട്ടെ നാളെക്കുള്ള സംഭരണമാകേണ്ടവകൂടിയാണ്. ആചരിക്കാം ഈ ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here